Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 16, 2024 8:19 am

Menu

Published on March 29, 2017 at 12:44 pm

അശ്വതി നക്ഷത്രക്കാരുടെ സ്വഭാവ വിശേഷങ്ങള്‍

specialties-of-aswathi-star

ദേവത:അശ്വനീദേവതകള്‍
ഗണം: ദേവഗണം
മൃഗം: കുതിര
പക്ഷി: പുള്ള്
വൃക്ഷം: കാഞ്ഞിരം
പ്രതികൂല നക്ഷത്രങ്ങള്‍: കാര്‍ത്തിക, മകയിരം, പുണര്‍തം, വിശാഖം, അനിഴം, തൃക്കേട്ട

 

നക്ഷത്രങ്ങളില്‍ ആദ്യത്തേതായ അശ്വതി മേടം രാശിയിലാണ് നിലകൊള്ളുന്നത്. ഭാരതീയ ജ്യോതിശാസ്ത്രത്തിലും ജ്യോതിഷത്തിലും കുതിരയെപ്പോലെയുള്ളവള്‍ എന്നാണ് അശ്വതിക്ക് അര്‍ത്ഥം. അശ്വതി നക്ഷത്രത്തില്‍ ജനിച്ചവരെ സ്നേഹം കൊണ്ട് മാത്രമേ കീഴടക്കാന്‍ കഴിയൂ എന്നാണ് പറയുന്നത്. സ്നേഹിക്കുന്നവര്‍ക്ക് വേണ്ടി എന്തും ചെയ്യുന്നവരാണ് അശ്വതി നക്ഷത്രക്കാര്‍. അശ്വതി നക്ഷത്രത്തില്‍ ജനിച്ചവര്‍ പൊതുവെ ശാന്തശീലരായിരിക്കും.

ഏതു കാര്യത്തിലും ആലോചിച്ച് മാത്രമേ തീരുമാനമെടുക്കൂ. അസാമാന്യമായ ഓര്‍മ്മശക്തിയും വിദ്യ സമ്പാദിക്കാനുള്ള കഴിവും ഇക്കൂട്ടര്‍ക്ക് കാണുന്നു. പൊതുവെ നല്ല ആരോഗ്യ സ്ഥിതിയാണ് ഇവര്‍ക്ക് കാണുന്നത്. വിനയം, സത്യസന്ധത എന്നിവ ഇവരുടെ മൂല ഗുണങ്ങളാണ്. ഇഷ്ടമില്ലാത്തവരുടെ അഭിപ്രായങ്ങള്‍ പൂര്‍ണമായും എതിര്‍ക്കും. ആര്‍ക്കും പിടി കൊടുക്കാതെ തന്ത്രപൂര്‍വ്വം ഒഴിഞ്ഞു മാറുന്ന തരക്കാരാണിവര്‍. സമ്മര്‍ദ്ദങ്ങള്‍ക്കും പ്രലോഭനങ്ങള്‍ക്കും അടിമപെടില്ല. പ്രതിസന്ധികളില്‍ പതറാതെ നിലകൊളളും.

കര്‍ത്തവ്യബോധം കൂടുതലായി ഉള്ള ഇവര്‍ക്ക് ദാമ്പത്യ ജീവിതം ക്ലേശകരമായിരിക്കും. അന്ധവിശ്വസങ്ങളെ പാടെ എതിര്‍ക്കുന്ന ഇക്കൂട്ടര്‍ അറിവു നേടുന്നതില്‍ അതീവ ജാഗ്രത പുലര്‍ത്തുന്നു. താന്‍ ആഗ്രഹിക്കുന്നതു നടന്നില്ലെങ്കില്‍ ഇവര്‍ക്ക് മുന്‍കോപം വരിക സ്വാഭാവികമാണ്. ഓരോ വിഷയത്തെപ്പറ്റിയും ഇവര്‍ പെട്ടെന്നു തന്നെ തീരുമാനമെടുക്കും. കാര്യങ്ങളെപ്പറ്റിയും അവ നേടാനുള്ള പോംവഴികളെപ്പറ്റിയും ചിന്തിച്ചുനില്‍ക്കാറില്ല.

astrology

സ്വജനങ്ങളില്‍ നിന്നും മനോദുഖം അനുഭവിക്കേണ്ടി വരുന്നവരാണിവര്‍. ആരോടും മുഖം കറുപ്പിച്ച് ഒന്നും പറയാറില്ല. സ്വന്തം പരിശ്രമം കൊണ്ട് ഉന്നതിയില്‍ എത്താന്‍ ഇവര്‍ക്ക് കഴിയും. 30 വയസ്സിന് മുകളിലാണ് ഇവര്‍ക്ക് ജീവിതത്തില്‍ നല്ല കാലം വരുന്നത്. ഒരു തീരുമാനമെടുത്തുകഴിഞ്ഞാല്‍ അതില്‍ നിന്നും പുറകോട്ടുപോകുന്ന സ്വഭാവം ഇവര്‍ക്കില്ല. മാത്രമല്ല ആ ലക്ഷ്യം നേടാന്‍ കിണഞ്ഞു ശ്രമിക്കുന്ന നിശ്ചയദാര്‍ഢ്യവും ഇവര്‍ക്കുണ്ട്.

അശ്വതി നക്ഷത്രക്കാര്‍ക്ക് സ്വന്തം കഴിവുകളെപ്പറ്റി വലിയ മതിപ്പാണ്. അവര്‍ മറ്റുള്ളവരെ സഹായിക്കാന്‍ ഉപയോഗിക്കുന്നതില്‍ സന്തോഷവുമാണ്. തന്റെ സഹായം തേടുന്നവരെ സഹായിക്കാന്‍ തയ്യാറായി തന്റെ അസൗകര്യങ്ങളെയും മറന്ന് പ്രവര്‍ത്തിക്കും. സഹായം തേടിവരുന്നവര്‍ക്ക് പ്രതീക്ഷിച്ചതിലും അധികം സഹായം ലഭിക്കും. ഇവര്‍ വലിയ അഭിമാനികളാണ്.അഭിമാനത്തിന് ക്ഷതമോ കോട്ടമോ വരുന്ന പ്രവര്‍ത്തികളില്‍ ഇടപെടാറില്ല. തന്റെ അഭിമാനത്തിന് ഭംഗം വരുത്തുന്നവരോട് തക്ക സമയത്ത് പകരം ചോദിക്കുകയും ചെയ്യും.

Loading...

Leave a Reply

Your email address will not be published.

More News