Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബെ: : വെറും 4999 രൂപയ്ക്ക് ദുബായിയ്ക്ക് പറക്കാം.സ്‌പൈസ്‌ജെറ്റാണ് 4999 രൂപയ്ക്ക് കോഴിക്കോടുനിന്നും ദുബായ്ക്ക് പറക്കാനുള്ള സുവര്‍ണ്ണാവസരം ഒരുക്കുന്നത്. ഇന്നു മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. നവംബര്‍ 15 മുതലായിരിക്കും പുതിയ സര്‍വിസ് ആരംഭിക്കുക.എട്ട് ഇന്ത്യൻ നഗരങ്ങളിൽ നിന്ന് നേരിട്ട് ദുബായിക്കുള്ള സർവീസാണ് സ്പൈസ്ജെറ്റ് ആരംഭിച്ചിരിക്കുന്നത്. ഡൽഹി, മുംബൈ, അഹമ്മദാബാദ്, പുണെ, കൊച്ചി, മധുര, അമൃത്സർ, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നാണ് നേരിട്ടുള്ള വിമാന സർവീസ്. ബോയിംഗ് 737എന്‍ജിയായിരിക്കും പുതിയ റൂട്ടുകളില്‍ പറക്കുക. കൂടാതെ മറ്റു സ്ഥലങ്ങളെ ബന്ധിപ്പിച്ച് കൊൽക്കത്ത, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നും വിമാന സർവീസുണ്ട്.കോഴിക്കോട്-ദുബായ് റൂട്ടിൽ ദിവസേനെ വിമാന സർവീസ് ഉണ്ടാകും.നിലവില്‍ വിമാനകമ്പനികള്‍ മലയാളികളില്‍ നിന്നും വന്‍ തുകയാണ് ടിക്കറ്റ് ചാര്‍ജ്ജായി ഈടാക്കുന്നതും. വിമാനക്കമ്പനികളുടെ കൊള്ള ഭയന്ന് പലരും ബോബേയിലും ചെന്നൈവഴിയുമൊക്കെയാണ് ഗള്‍ഫരാജ്യങ്ങളിലേക്ക് പോകുന്നത്. സ്‌പൈസ് ജെറ്റിന്റെ പുതിയ ഓഫര്‍ പ്രവാസി മലയാളികള്‍ക്കായിരിക്കും ഏറ്റവും കൂടുതല്‍ പ്രയോജനകരം .
Leave a Reply