Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 27, 2026 2:26 am

Menu

Published on May 9, 2017 at 3:19 pm

ഈശ്വരചൈതന്യം കൂടാന്‍ തിലകം

spiritual-benefits-of-thilakam

ശരീരത്തിന്റെ പ്രധാന ഭാഗവും ജ്ഞാനത്തിന്റെ കേന്ദ്രസ്ഥാനവുമായ നെറ്റിത്തടത്തില്‍ കുറി തൊടുന്നത് ഈശ്വരചൈതന്യം വര്‍ദ്ധിപ്പിക്കുന്ന കാര്യമാണ്. അതിനാല്‍ തന്നെ ക്ഷേത്രങ്ങളില്‍ നിന്നു പ്രസാദമായി ലഭിക്കുന്ന ചന്ദനം, ഭസ്മം, മഞ്ഞള്‍, കുങ്കുമം എന്നിവ നെറ്റിയില്‍ തൊടുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

നെറ്റിയില്‍ ആന്തരികമായ മൂന്നാമത്തെ കണ്ണ് സ്ഥിതിചെയ്യുന്ന സ്ഥലത്താണു പ്രസാദം തൊടുന്നത്. തിലകം തൊടാതെ ചെയ്യുന്ന കര്‍മങ്ങള്‍ക്ക് ഉദ്ദേശിച്ച ഫലം ലഭിക്കില്ലെന്നാണ് വിശ്വാസം. ചന്ദനം, ഭസ്മം, മഞ്ഞള്‍, കുങ്കുമം എന്നിവയാണു കുറി തൊടുന്നതിന് സാധാരണയായി ഉപയോഗിക്കുന്നത്.

ക്ഷേത്രത്തില്‍ നിന്നു ലഭിക്കുന്ന പ്രസാദം ക്ഷേത്രത്തിനു പുറത്തുകടന്ന ശേഷമേ ധരിക്കാവൂ. ഭൂരിഭാഗം പേരും പൂജാരിയില്‍ നിന്നു പ്രസാദം സ്വീകരിച്ചയുടന്‍ തന്നെ ചാര്‍ത്തുകയാണു പതിവ്. മോതിരവിരല്‍ ഉപയോഗിച്ചാണു തിലകം ചാര്‍ത്തുന്നത്.

പ്രസാദമായി ലഭിക്കുന്ന ചന്ദനം വിഷ്ണുവിനെയും ഭസ്മം ശിവനെയും മഞ്ഞള്‍, കുങ്കുമം എന്നിവ ശക്തിയെയും പ്രതിനിധീകരിക്കുന്നു. കുളിച്ചു ശുദ്ധമായ ശേഷം വേണം കുറി തൊടാന്‍. ചൂണ്ടുവിരല്‍ ഉപയോഗിക്കാതെ നടുവിരല്‍, മോതിരവിരല്‍, ചെറുവിരല്‍ എന്നിവയില്‍ ഏതെങ്കിലും ഉപയോഗിച്ചാണു പ്രസാദം തൊടേണ്ടത്.

ചന്ദനം സുഗന്ധപൂരിതവും തണുപ്പുള്ളതുമാണ്. ചന്ദനം നെറ്റിയില്‍ ലംബമായി വേണം തൊടാന്‍. ശരീരത്തിലെ ആജ്ഞാചക്രത്തിന് ഉണര്‍വേകാനും രക്തത്തിനെയും മനസ്സിനെയും ശുദ്ധീകരിക്കാനും ചന്ദനം തൊടുന്നതിലൂടെ സാധിക്കുന്നു.

ഔഷധശക്തിയുള്ള ചന്ദനത്തിന്റെ അംശം നെറ്റിത്തടത്തില്‍ നിന്ന് ഊര്‍ന്നിറങ്ങി മുഖമാകെ വ്യാപിക്കുകയും മുഖകാന്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യും. നെറ്റിയില്‍ ചന്ദനം ചാര്‍ത്തുന്നതു കൊണ്ട് എപ്പോഴും പ്രസന്നവദനനായിരിക്കുവാന്‍ സാധിക്കും. ചന്ദനം തണുത്തതായതിനാല്‍ ശരീരത്തിന്റെ താപനിലയെ ചന്ദനധാരണത്തോടെ സ്ഥിരമായി നിറുത്തുവാന്‍ സാധിക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News