Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 9, 2025 9:30 pm

Menu

Published on September 27, 2017 at 3:44 pm

ക്ഷേത്രത്തിലെ ബലിക്കല്ലുകൾ തൊട്ടുതൊഴരുത്….!

spiritual-significance-of-bali-peetam-in-hindu-temples

അഷ്ടദിക്കുകളെയും അവയുടെ അധിപന്മാരായ അഷ്ടദിക്ക്പാലരേയുമാണ്‌ ക്ഷേത്രത്തിലെ ബലിക്കല്ലുകൾ സൂചിപ്പിക്കുന്നത്. ഓരോ ദിക്കിൻറേയും അധിപന്മാരെ ക്ഷേത്രത്തിൻറെ അതാത് ദിക്കുകളിൽ സ്ഥാപിക്കുന്നു. പലക്ഷേത്രങ്ങളിലേയും ബലിക്കല്ലുകൾക്ക് പ്രത്യേകതകളും ഐതിഹ്യങ്ങളും ഉണ്ട്. പ്രദക്ഷിണം ചെയ്യുമ്പോൾ എപ്പോഴും ബലിക്കല്ലുകൾ പ്രദക്ഷിണം ചെയ്യുന്ന വ്യക്തിയുടെ വലതുഭാഗത്തായിരിക്കണം. നാലമ്പലത്തിനകത്ത് ശ്രീകോവിലിന് ചുറ്റുമായാണ് ബലിക്കല്ലുകളുടെ സ്ഥാനം. ദേവനു പ്രദക്ഷിണം വയ്ക്കുന്ന സമയത്ത് അറിയാതെ ബലിക്കല്ലുകളിൽ തട്ടുകയോ മറികടക്കുകയോ ചവിട്ടുകയോ ചെയ്താൽ മിക്ക ആളുകളും ബലിക്കല്ലിൽ തൊട്ടു തൊഴാറുണ്ട്. എന്നാൽ ഒരിക്കലും ഇങ്ങനെ ചെയ്യാൻ പാടില്ല.

അറിയാതെ ചവിട്ടുന്നതിലും വലിയ തെറ്റാണ് തൊട്ടു തലയിൽ വയ്ക്കുമ്പോൾ ഉണ്ടാവുന്നത്. ഒരു ബലിക്കല്ലിൽ നിന്നും മറ്റൊരു ബലിക്കല്ലിലേക്ക് നിരന്തരമായി ഊർജ പ്രവാഹമുണ്ടാകും. ഈ ഊർജ പ്രവാഹത്തിന് തടസ്സമുണ്ടാവാൻ പാടില്ല എന്നതാണു തത്വം.തൊട്ടുതൊഴുമ്പോൾ നമ്മൾ വീണ്ടും ഈ ഊർജ പ്രവാഹത്തിനു തടസ്സം വരുത്തുകയാണ് ചെയ്യുന്നത്.എന്നാൽ നടവഴിയിലൂടെ ഭക്തർക്ക് സഞ്ചരിക്കാവുന്നതാണ്.കാരണം ഈ വഴിയിലൂടെ ദേവചൈതന്യപ്രവാഹം നിരന്തരം പുറത്തേക്ക് പ്രവഹിച്ച് കൊണ്ടിരിക്കുന്നു. തിരുനെല്ലിക്ഷേത്രം,തൃപ്രയാർക്ഷേത്രം,അന്നമനട മഹാദേവക്ഷേത്രം എന്നിവിടങ്ങളിലെയെല്ലാം ബലിക്കല്ലുകൾക്ക് ചില പ്രത്യേകതയുണ്ട്. ബലിക്കല്ലിൽ അറിയാതെ തട്ടുകയോ ചവിട്ടുകയോ മറികടക്കുകയോ ചെയ്താൽ പ്രായശ്ചിത്തമായി മൂന്നു തവണ ഈ മന്ത്രം ജപിച്ചാൽ മതി …

‘ഓം കരചരണകൃതം വാ കായജം കർമജം വാ

ശ്രവണനയനജം വാ മാനസം വാപരാധം

വിഹിതമവിഹിതം വാ സർ‌വമേതത് ക്ഷമസ്വ

ശിവശിവ കരുണാബ്‌ധേ ശ്രീമഹാദേവ ശംഭോ’’

ഇതുപോലെ ശ്രീകോവിലിൽ നിന്നുള്ള നടയിലും ഓവിലും ദേവവാഹനത്തെയും തൊട്ടുതൊഴാൻ പാടുള്ളതല്ല.ക്ഷേത്രത്തിൽ നിന്നു ലഭിക്കുന്ന പ്രസാദം ക്ഷേത്രമതിലിൽ തേച്ചു വെയ്ക്കാനോ ഉപേക്ഷിക്കാനോ പാടില്ല. പ്രസാദം പിന്നീട് എപ്പോഴെങ്കിലും തൊടുവാനായി സൂക്ഷിച്ച് വെയ്ക്കുക. പൂജാപുഷ്പങ്ങൾ മുറ്റത്തിന്റെ ഒരു ഭാഗത്തോ ചെടിച്ചുവട്ടിലോ ഇടുക.അല്ലാതെ മറ്റുള്ളവർ ചവിട്ടിപ്പോകുന്ന രീതിയിൽ ഇടരുത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News