Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി:തിയറ്ററുകളില്‍ നിറഞ്ഞ കയ്യടികളോടെ ഓടിക്കൊണ്ടിരിക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചാര്‍ലിയുടെ വ്യാജ സി.ഡി പുറത്തിറങ്ങി.ബെംഗളൂരുവില്‍ സി.ഡി. സുലഭമായി ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ദിലീപിന്റെ ടു കണ്‍ട്രീസ്, ധ്യാന്‍ ശ്രീനിവാസന്റെ അടി കപ്യാരെ കൂട്ടമണി, മഞ്ജു വാര്യരുടെ ജോ ആന്‍ഡ് ദി ബോയ് എന്നിവയ്‌ക്കൊപ്പം ക്രിസ്മസിനാണ് ചാര്‍ലി പുറത്തിറങ്ങിയത്. സൂപ്പര്‍ഹിറ്റായ എ.ബി.സി.ഡിക്കുശേഷം ദുല്‍ഖറും മാര്‍ട്ടിന്‍ പ്രക്കാട്ടും ഒന്നിച്ച ചിത്രമായിരുന്നു ഇത്. ചിത്രം സൂപ്പർഹിറ്റായി ഓടുന്നതിനിടയിലാണ് വ്യാജൻ പുറത്തിറങ്ങിയിരിക്കുന്നത്. സംഭവത്തെക്കുറിച്ച് കേരള പോലീസിന്റെ സൈബര്‍ സെല്ലിനും ആഭ്യന്തരമന്ത്രിക്കും കര്‍ണാടക പോലീസിനും പരാതി നല്‍കുമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത നിവിന്‍ പോളി ചിത്രം പ്രേമത്തിന്റെ വ്യാജ കോപ്പികള്‍ ഇറങ്ങിയത് വിവാദത്തിലായിരുന്നു. ഇതിന് പിന്നാലെയാണ് ചാര്‍ലിയുടെയും വ്യാജന്‍ ഇറങ്ങിയിരിക്കുന്നത്.
Leave a Reply