Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വാഷിംഗ്ടണ്‍ : വാഷിംഗ്ടണിലെ ഒരു കമ്മ്യുണിറ്റി സെൻററിൽ അണ്ണാൻ വരുത്തിയ നഷ്ട്ടം 3 ലക്ഷം ഡോളർ.ഇന്ത്യാനയിലെ മാക്മില്ലണ്‍ പാര്‍ക്കില്‍ കമ്മ്യൂണിറ്റി സെന്ററിന്റെ എയര്‍ കണ്ടീഷനിംഗ്, ഹീറ്റിംഗ് സിസ്റ്റം തുടങ്ങിയവ തകരാറിലാക്കിയാണ് അണ്ണാന്‍ ഇത്രയും വലിയ നഷ്ടമുണ്ടാക്കിയിരിക്കുന്നത്.ഇവ കേടായതിനാൽ അധികൃതർക്കെതിരെ ആരോപണങ്ങളുയർന്നിരുന്നു.പിന്നീട് ഷോര്‍ട്ട് സര്‍ക്യൂട്ടിന്റെ കാരണം അധികൃതർ പരിശോധിച്ചപ്പോൾ വയറിംഗിനിടയില്‍ നിന്ന് ചത്ത അണ്ണാനെ കണ്ടെത്തി. അപ്പോഴാണ് കമ്മ്യൂണിറ്റി സെൻററിൽ നഷ്ടങ്ങൾ സംഭവിച്ചതെങ്ങനെയെന്ന് അധികൃതർക്ക് മനസ്സിലായത്.വയറിംഗിനിടയില്‍ അണ്ണാൻ കടന്നതോടെ ഷോട്ടായി ഉപകരണങ്ങൾ കേടുവരികയായിരുന്നു. ഇവ പരിഹരിക്കാനുള്ള നടപടികൾ ആരംഭിച്ചു.
Leave a Reply