Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവന്തപുരം : ഇരുപത്തിയൊന്ന് വർഷങ്ങക്കു ശേഷം ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നു. സിനിമാ ലോകത്തേക്ക് തിരിച്ചു വരുന്ന ശ്രീകുമാരൻ തമ്പി താൻ സിനിമയിൽ നിന്നും വിട്ടു നിൽക്കാൻ കാരണമായത് മമ്മൂട്ടിയും മോഹൻലാലുമാണെന്ന് വാർത്ത സമ്മേളനത്തിൽ പറഞ്ഞു.തിരക്കഥയുമായി സൂപ്പർ താരങ്ങളുടെ മുറിയുടെ മുന്നിൽ കാത്തു നിൽക്കാൻ മനസ്സില്ലാത്തതിനാലാണ് സിനിമയിൽ നിന്നും ഇത്രയും കാലം മാറി നിന്നതെന്നും താരങ്ങളെ സൃഷ്ടിക്കേണ്ടത് സംവിധായകരാണ് എന്നും, താരങ്ങൾ സംവിധായകരെയല്ലെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.മമ്മൂട്ടിയും മോഹൻലാലും ഇല്ലെങ്കിൽ തിയേറ്ററുകളിൽ സിനിമ ഓടിക്കാൻ കിട്ടാത്ത അവസ്ഥ മലയാളത്തിൽ ഉണ്ടായിരുന്നു.ഇത്തരത്തിലുള്ള രീതികളോട് യോജിച്ചു പോകാൻ കഴിയാത്തതിനാലാണ് താൻ മലയാള സിനിമ ലോകത്തോട് വിടപറഞ്ഞതെന്ന് ശ്രീകുമാരൻ തമ്പി പറഞ്ഞു.’അമ്മത്തൊട്ടിൽ’ എന്ന പുതിയ ചിത്രത്തിലൂടെ വീണ്ടും സിനിമാ ലോകത്തേക്ക് തിരിച്ചു വരാനുള്ള തയ്യാറെടുപ്പിലാണ് ശ്രീകുമാരൻ തമ്പി. വർഷങ്ങൾക്കു ശേഷം മധുവും ശാരദയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് അമ്മത്തൊട്ടിൽ.ലാലു അലക്സ്,സുരാജ് വെഞ്ഞാറ മൂട്,മാമുക്കോയ, ഇന്ദ്രൻസ് എന്നീ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.ഡിസംബറിൽ ചിത്രം റിലീസ് ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ശ്രീകുമാരൻ തമ്പി പറഞ്ഞു.
Leave a Reply