Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ:ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് ക്രിക്കറ്റിൽ നിന്നും പുറത്താക്കപ്പെട്ട മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് രണ്ടാം വരവിനൊരുങ്ങുന്നു.റിയാലിറ്റി ഷോയിലൂടെയാണ് താരത്തിൻറെ തിരിച്ചുവരവ്.പ്രമുഖ ഡാന്‍സ് റിയാലിറ്റി ഷോയായ ‘ജലക് ദിഖ്‌ലാ ജാ’യില്‍ പങ്കെടുക്കാന്‍ ഇതിനോടകംതന്നെ കരാറിലേര്‍പ്പെട്ടു.പരിപാടിയുടെ പ്രോമോഷന്‍ സോംഗില്‍ ശ്രീശാന്തിന്റെ ഡാന്‍സും ഉള്‍പ്പെടുത്തിയിട്ടുണ്ട്.വരുന്ന ജൂണ്‍ മുതല്‍ കളേഴ്‌സ് ചാനലില്‍ പ്രക്ഷേപണം ചെയ്യുന്ന റിയാലിറ്റി ഷോയുടെ ഏഴാം സീസണിലാണ് ശ്രീശാന്ത് പങ്കെടുക്കുന്നത്. മുംബൈയിലാണ് ഷൂട്ടിംഗ്. അതുകൊണ്ടുതന്നെ വരുന്ന മൂന്നു നാലുമാസം ശ്രീശാന്ത് മുംബൈയിലേക്ക് താമസം മാറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്.ഷോയില്‍ വിധി നിര്‍ണ്ണയിക്കാനെത്തുന്നവരും പ്രശസ്തരാണ്. പ്രമുഖ നടി മാധുരി ദീക്ഷിത്, സിനിമ നിര്‍മ്മാതാവ് കരണ്‍ ജോഹര്‍, നൃത്ത സംവിധായകന്‍ റെമോ ഡിസൂസ എന്നിവരാണ് ഷോയുടെ ജഡ്ജിമാര്‍.ബ്രേക്ക് ഡാന്‍സ് ആരാധകനായാ ശ്രീശാന്ത് നീണ്ടു വളഞ്ഞ മീശയും താടിയും വച്ചാണ് പുതിയ ഷോയില്‍ പ്രത്യക്ഷപ്പെടുന്നത്. ഇത് രണ്ടാം തവണയാണ് ശ്രീശാന്ത് റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നത്. 2008ല്‍ ഏക് ഖിലാഡി ഏക് ഹസീന എന്ന ഷോയില്‍ ശ്രീശാന്ത് പ്രത്യക്ഷപ്പെട്ടിരുന്നു. പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം വസീം അക്രമും മുന്‍ വിശ്വസുന്ദരിയും അഭിനേത്രിയുമായ സുസ്മിതാ സെന്നുമായിരുന്നു ആ ഷോയിലെ വിധി കര്‍ത്താക്കള്‍.ഐ.പിഎല്‍ വാതുവെപ്പ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് ബി.സി.സി.ഐ ശ്രീശാന്തിനെ ക്രിക്കറ്റില്‍ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിതാണ് . വാതുവെപ്പ് കേസില്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയ ഉടനെയാണ് റിയാലിറ്റി ഷോ അധികൃതര്‍ ശ്രീശാന്തിനെ ഡാന്‍സ് ഷോയിലേക്ക് ക്ഷണിക്കുന്നത്.
Leave a Reply