Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:55 am

Menu

Published on December 12, 2013 at 9:44 am

ശ്രീശാന്ത് വിവാഹിതനായി

sreesanth-to-marry-jaipur-princess-nayan-in-thrissur

ഗുരുവായൂര്‍ :മലയാളി ക്രിക്കറ്റ്‌ താരം എസ്.ശ്രീശാന്ത്‌ വിവാഹിതനായി.രാജസ്ഥാനിലെ ദിവാന്‍പുര രാജകുടുംബത്തിലെ ഭുവനേശ്വരി കുമാരി(നയന്‍)യാണ് വധു.ഇന്നു രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 7.30നും 8നും ഇടയിലുള്ള ശുഭ മുഹൂര്‍ത്തത്തിലാണ് ശ്രീ നയനു താലി ചാര്‍ത്തിയത്.2006 മുതല്‍ ഇരുവരും പ്രണയത്തിലായിരുന്നു.അടുത്ത ബന്ധുക്കള്‍ മാത്രമാണ് ഗുരുവായൂരിലെ വിവാഹ ചടങ്ങുകളില്‍ പങ്കെടുത്തത്.താലി ചാര്‍ത്തല്‍ ചടങ്ങ് മാത്രമാണ് ഗുരുവായൂരില്‍ നടന്നത്.ഇന്നു വൈകുന്നേരം കൊച്ചി ലേ മെറിഡിയനില്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി വിവാഹസത്കാരം നടക്കും.കഴിഞ്ഞ തിങ്കളാഴ്ച തന്നെ വധുവും കുടുംബാംഗങ്ങളും കൊച്ചിയിലെത്തിയിരുന്നു.ശനിയാഴ്ച ശ്രീശാന്തിന്റെ ജന്മനാടായ കോതമംഗലത്തും വിവാഹസത്ക്കാരം നടക്കും.2007 നവംബര്‍ 18ന് പാക്കിസ്താനെതിരായ ഏകദിനമത്സരം കളിക്കാന്‍ ജയ്പൂരിലെത്തിയപ്പോഴാണ് ഇരുവരും ആദ്യമായി കാണുന്നത്.ഓട്ടോഗ്രാഫ് വാങ്ങാനെത്തിയ പരിചയമാണ് പ്രണയത്തിലും ഒടുവില്‍ വിവാഹത്തിലും കലാശിച്ചത്.ശ്രീശാന്ത് കോഴവിവാദത്തില്‍ അകപ്പെട്ടപ്പോഴും പെണ്‍കുട്ടിയും കുടുംബവും പൂര്‍ണപിന്തുണയുമായി ഒപ്പമുണ്ടായിരുന്നു.3 ദിവസം നീളുന്ന വിവാഹാഘോഷങ്ങള്‍ കൊച്ചിയില്‍ സംഘടിപ്പിച്ചിരിക്കുന്നത്.രാജസ്ഥാനില്‍ നിന്ന് 100 ഓളം പേരാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരിക്കുന്നത്.ചടങ്ങുകള്‍ക്ക് ശേഷം ശ്രീശാന്തിന്റെ ജന്മാനാടായ കോതമംഗലത്തേക്കാണ് ഇരുവരും പോയത്.

Loading...

Leave a Reply

Your email address will not be published.

More News