Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 6:56 pm

Menu

Published on June 12, 2013 at 4:50 am

ശ്രീശാന്ത് കൊച്ചിയിൽ -ശത്രുക്കള്‍ക്ക് പോലും ഈ അവസ്ഥ ഉണ്ടാവരുതെന്ന പ്രാര്‍ത്ഥനയോടെ

sreeshanth-reached-cochin

ഐ.പി.എല്‍ ഒത്തുകളിക്കേസില്‍ ജാമ്യം ലഭിച്ച ശ്രീശാന്ത് എയര്‍ ഇന്ത്യ വിമാനത്തിലാണ് നെടുമ്പാശേരിയിലെത്തിയത്. സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു യാത്ര. നെടുമ്പാശ്ശേരിയിൽ നിന്നും നേരെ പോയത് സഹോദരീഭര്‍ത്താവ് മധുബാലകൃഷ്ണന്റെ വീട്ടിലേക്കാണ്.സുഹൃത്തുക്കളും ആരാധകരും മാധ്യമങ്ങളുമടക്കം വലിയ ഒരു ജനക്കൂട്ടം തന്നെയാണ് ശ്രീയെ കാണാൻ നെടുമ്പാശ്ശേരിയിൽ എത്തിച്ചേർന്നത്.തന്റെ നിരപരാധിത്തം തെളിയിക്കുമെന്നും സ്വന്തം നാട്ടില്‍ തിരിച്ചെത്തിയതില്‍ അതിയായ സന്തോഷമുണ്ടെന്നും ശ്രീശാന്ത് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിതച്ചു. പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും കൂട്ടിച്ചേർത്തു. കഴിഞ്ഞതൊക്കെ മറക്കാന്‍ ആഗ്രഹിക്കുകയാണ്. ശത്രുക്കള്‍ക്ക് പോലും ഈ അവസ്ഥ ഉണ്ടാവരുതെന്നാണ് പ്രാര്‍ത്ഥിക്കുന്നതെന്നും ശ്രീശാന്ത് പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News