Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 6:12 pm

Menu

Published on May 20, 2013 at 5:34 am

ശ്രീശാന്തിനെ ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നതായി ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോര്‍ട്ട്

sreeshanth-was-out-of-the-games-reports

ചെന്നൈ സൂപ്പര്‍കിങ്‌സുമായുള്ള മെയ് 12 ലെ മത്സരത്തിന് ശേഷം ശ്രീശാന്തിനെ ടീമില്‍ നിന്ന് പുറത്താക്കിയതായി ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോര്‍ട്ട് ചെയ്തു. ശ്രീശാന്തിന്‍റെ മോശം പെരുമാറ്റമാണ് ടീം അധികൃതരെ ഇത്തരമൊരു നടപടിക്ക് പ്രേരിപ്പിച്ചത്.

ശ്രീശാന്തിന് നല്‍കാനുള്ള പണത്തിന്‍റെ ഭൂരിഭാഗവും നല്‍കിയതായും രാജസ്ഥാന്‍ റോയല്‍സ് അധികൃതര്‍ പറഞ്ഞു. ചെന്നൈയ്‌ക്കെതിരെയുള്ള മത്സരത്തില്‍ തന്നെ ടീമിലുള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ശ്രീശാന്ത് ദ്രാവിഡിനോട് കയര്‍ത്തു. ഇന്ത്യയിലെ മികച്ച മീഡിയം പേസര്‍ താനാണെന്നും തന്നെ കളിപ്പിക്കണമെന്നുമാണ് ശ്രീശാന്ത് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ മത്സരത്തില്‍ ശ്രീശാന്തിനെ കളിപ്പിച്ചില്ല. ഇതേത്തുടര്‍ന്ന് ബഹളമുണ്ടാക്കിയതിനെത്തുടര്‍ന്നാണ് ശ്രീശാന്തിനെ ടീമില്‍ നിന്നൊഴിവാക്കിയത്.

Loading...

Leave a Reply

Your email address will not be published.

More News