Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: ശ്രീവിദ്യ മരിക്കുന്നതിന് മുന്‍പ് മുല്ലപ്പളളി രാമചന്ദ്രന്‍ എം.പിയോട് ഞെട്ടിക്കുന്ന ചില വിവരങ്ങള്‍ പറഞ്ഞിരുന്നതായി ചലചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വെളിപ്പെടുത്തി.മുല്ലപ്പളളി രാമചന്ദ്രനെ നേരിട്ട് കണ്ടാണ് ശ്രീവിദ്യ സുപ്രധാനമായ ചില കാര്യങ്ങള്‍ പറഞ്ഞതെന്നും താന്‍ വഞ്ചിക്കപ്പെട്ടുവെന്ന് ശ്രീവിദ്യക്ക് ബോധ്യപ്പെട്ടിരുന്നുവെന്നും ഉണ്ണിത്താന്‍ പറഞ്ഞു.
വേണ്ടി വന്നാല്‍ മുല്ലപ്പളളിതന്നെ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തും.ശ്രീവിദ്യയുടെ ആത്മാവിനോട് പോലും നീതി പുലര്‍ത്താത്ത പല നപടികളും നടന്നിട്ടുണ്ട്. അത് പുറത്ത് വരണമെങ്കിൽ ബന്ധപ്പെട്ട ആള്‍ക്കാര്‍ തയ്യാറാകുകയും ചില രേഖകൾ പുറത്ത് കൊണ്ടുവരികയും വേണം. സത്യവിരുദ്ധമായ കാര്യങ്ങളാണ് പുറത്ത് വരുന്നതെങ്കില്‍ സത്യം പറയാന്‍ തങ്ങള്‍ നിര്‍ബന്ധിതരാവുമെന്നും രാജ്‌മോഹൻ ഉണ്ണിത്താന്‍ കൂട്ടിച്ചേർത്തു.
Leave a Reply