Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 16, 2025 10:04 am

Menu

Published on April 7, 2014 at 11:24 am

ട്വന്റി-20 ലോകകപ്പ് കിരീടം ശ്രീലങ്കയ്ക്ക്

sri-lanka-beats-india-by-6-wickets-in-world-twenty20-final

മിര്‍പ്പൂര്‍:ലോകകപ്പ് ട്വന്റി 20  ഫൈനലില്‍ ഇന്ത്യയെ തകര്‍ത്ത് ശ്രീലങ്ക കിരീടം നേടി.ആറു വിക്കറ്റിനാണ് ശ്രീലങ്ക ഇന്ത്യയെ പരാജപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 130 റണ്‍സെടുത്തു. ലങ്ക 17.5 ഓവറില്‍ 132 റണ്‍സെടുത്ത് വിജയം നേടി.പുറത്താകാതെ 52 റണ്‍സെടുത്ത കുമാര്‍ സംഗക്കാരയാണ് ലങ്കയുടെ വിജയം എളുപ്പമാക്കിയത്.58 ബോളില്‍ നിന്നും അഞ്ചു ഫോറുകളുടെയും നാലു സിക്‌സറിന്റെയും പിന്തുണയോടെ 77 റണ്‍സെടുത്ത വിരാട് കോഹ്‌ലിയൊഴികെ മറ്റാര്‍ക്കും ഇന്ത്യന്‍ നിരയില്‍ തിളങ്ങാനായില്ല. രോഹിത് ശര്‍മ 29ഉം രഹാനെ മൂന്നും യുവരാജ് സിങ് 11ഉം റണ്‍സെടുത്തു. കുലശേഖര, മാത്യുസ്, ഹെരത് എന്നിവര്‍ക്കായിരുന്നു വിക്കറ്റുകള്‍.35 ബോളില്‍ നിന്നും 52 റണ്‍സെടുത്ത സംഗക്കാര തന്നെയാണ് കളിയിലെ കേമന്‍.

സ്കോര്‍ ബോര്‍ഡ്
ഇന്ത്യ:  രോഹിത് ശര്‍മ സി സേനാനായകെ ബി ഹെരാത്ത് 29, രഹാനെ ബി മാത്യൂസ് 3, കോഹ്ലി റണ്ണൗട്ട് 77, യുവരാജ് സി പെരേര ബി കുലശേഖര 11, ധോണി നോട്ടൗട്ട് 4. എക്സ്ട്രാസ് 6. ആകെ 130/4.
വിക്കറ്റ് വീഴ്ച: 1-4, 2-64, 3-119,4-130. ബൗളിങ്: കുലശേഖര 4-0-29-1, മാത്യൂസ് 4-0-25-, സേനാനായകെ 4-0-22-0, മലിംഗ 4-0-27-0, ഹെരാത്ത് 4-0-23-0.

ശ്രീലങ്ക: കുശാല്‍ പെരേര സി ജദേജ ബി മൊഹിത് ശര്‍മ 5, ദില്‍ഷന്‍ സി കോഹ്ലി ബി അശ്വിന്‍ 18, ജയവര്‍ധനെ സി അശ്വിന്‍ ബി റെയ്ന 24,    സങ്കക്കാര നോട്ടൗട്ട് 54,  തിരിമന്നെ സി ധോണി ബി മിശ്ര 7, പെരേര നോട്ടൗട്ട് 21. എക്സ്ട്രാസ് 5. ആകെ 132\4 (17.5). വിക്കറ്റ് വീഴ്ച : 1-5, 2-41, 3-65, 4-78.
ബൗളിങ്: ഭുവനേശ്വര്‍ കുമാര്‍ 3-0-18-0, മൊഹിത് ശര്‍മ 2-0-18-1, അശ്വിന്‍ 3.5-0-27-1, മിശ്ര 4-0-32-1, റെയ്ന 4-0-24-1, ജദേജ 1-0-11-0.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News