Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മിര്‍പ്പുര്‍: ഏഷ്യാകപ്പ് ക്രിക്കറ്റ് കിരീടം ശ്രീലങ്കയ്ക്ക്. നിലവിലെ ചാമ്പ്യന്‍മാരായ പാകിസ്താനെ അഞ്ച് വിക്കറ്റിന് തകര്‍ത്താണ് ലങ്ക ജേതാക്കളായത്. അഞ്ചാം തവണയാണ് ശ്രീലങ്ക ഏഷ്യാ കപ്പ് കരസ്ഥമാക്കുന്നത്. ഓപ്പണര്‍ ലഹിരു തിരുമന്നയുടെ ഉജ്ജ്വല സെഞ്ച്വറിയാണ്(101) ശ്രീലങ്കയുടെ വിജയത്തില്‍ നിര്‍ണായകമായത്. മുന്‍ നായകന്‍ മഹേല ജയവര്‍ധന(75) തിരുമന്നയ്ക്ക് ഉറച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്നുള്ള മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ പിറന്ന 156 റണ്‍സാണ് ശ്രീലങ്കയെ വിജയവഴിയില്‍ എത്തിച്ചത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 260 റണ്‍സ് കുറിച്ചത്. മലിംഗയുടെ തകര്‍പ്പന്‍ ബൗളിങ്ങിന് മുന്നില്‍ തകര്‍ന്ന പാകിസ്താന്‍ ഒരു ഘട്ടത്തില്‍ മൂന്ന് വിക്കറ്റിന് 18 എന്ന നിലയിലായിരുന്നു. ഫഹദ ആലവും(114 നോട്ടൗട്ട്) മിസ്ബായും(65) ചേര്‍ന്നാണ് അവരെ കരകയറ്റിയത്. അവസാന 13 ഓവറില്‍ 120 റണ്‍സ് പാകിസ്താന്‍ അടിച്ചുകൂട്ടി. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയ്ക്കായി കുസുല്‍ പെരേരയും(42) തിരുമന്നയും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 56 റണ്‍സ് കുറിച്ച് നല്ല തുടക്കം നല്‍കി. സംഗകാര റണ്ണൊന്നുമെടുക്കാതെ മടങ്ങി. പിന്നീട് ജയവര്‍ധന തിരുമന്ന കൂട്ടുകെട്ട് ലങ്കയെ മുന്നോട്ട് നയിച്ചു. മലിങ്കയുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് കളിയില്‍ നിര്‍ണായകമായത്.പാകിസ്താന്‍ മുന്നോട്ട് വെച്ച് 261 റണ്‍സ് വിജയം ലക്ഷ്യം 46.2 ഓവറില്‍ ലങ്ക മറികടന്നു.
Leave a Reply