Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 3:22 pm

Menu

Published on March 5, 2015 at 10:22 am

ഈ വർഷത്തെ എസ്.എസ്.എല്‍.സി.പരീക്ഷ ഒമ്പതിന് ആരംഭിക്കും ; ഫലപ്രഖ്യാപനം ഏപ്രിൽ 16 ന്

sslc-examination-to-begin-on-march-9

തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എല്‍.സി.പരീക്ഷ മാർച്ച് ഒമ്പതിന് ആരംഭിക്കും. 4,68,495 കുട്ടികളാണ് ഇത്തവണ എസ്.എസ്.എല്‍.സി.പരീക്ഷ എഴുതുന്നത്. 3506 പേര്‍ പ്രൈവറ്റ് രജിസ്‌ട്രേഷനിലും ഗള്‍ഫില്‍ 465 കുട്ടികളും ലക്ഷദ്വീപില്‍ 1128 കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്. 2861 പരീക്ഷാകേന്ദ്രങ്ങളാണ് ആകെയുള്ളത്. ഒമ്പതിന് ആരംഭിക്കുന്ന പരീക്ഷ 21നാണ് അവസാനിക്കുന്നത്. ഈ മാസം 31ന് തന്നെ മൂല്യനിര്‍ണയം ആരംഭിക്കും. ഏപ്രില്‍ 16ന് ഫലപ്രഖ്യാപനം ഉണ്ടാകും. വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അധ്യാപക സംഘടനാനേതാക്കളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ഏറ്റവും കൂടുതല്‍പേര്‍ പരീക്ഷയെഴുതുന്നത് മലപ്പുറം എടരിക്കോട് പി.കെ.എം.എച്ച്.എസ്.എസിലാണ് ( 2118 പേര്‍). ഏറ്റവും കുറവ് കുട്ടികളുള്ളത് പെരിങ്ങര ഗവ. എച്ച്.എസ്.എസ്, ബേപ്പൂര്‍ ജി.ആര്‍.എച്ച്.എസ്.എസ്. എന്നിവിടങ്ങളിലാണ്.

Loading...

Leave a Reply

Your email address will not be published.

More News