Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 12:14 pm

Menu

Published on April 25, 2013 at 4:50 am

പതിനായിരം കടന്ന് എ പ്ളസ് നേട്ടം; കുറവ് മാത്സില്‍

sslc-result-2

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ളസ് നേടിയവരുടെ എണ്ണം പതിനായിരം കടന്നു. കഴിഞ്ഞവര്‍ഷം 6995 പേര്‍ ഈനേട്ടം കൈവരിച്ചപ്പോള്‍ ഇത്തവണ 10,073 ആയി. ഇത് റെക്കോഡാണ്. എ പ്ളസ് നേട്ടത്തില്‍ മുന്നിലെത്തിയത് കോഴിക്കോട് ജില്ലയാണ്. ജില്ലയിലെ 1413 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ളസ് നേടി. വിദ്യാഭ്യാസജില്ലകളില്‍ ഈ നേട്ടം തിരൂരിനാണ്. 582 വിദ്യാര്‍ഥികളാണ് ഇവിടെ മുഴുവന്‍വിഷയങ്ങളിലും എ പ്ളസ് നേടിയത്. വിഷയങ്ങള്‍ തിരിച്ചുള്ള കണക്കില്‍ കൂടുതല്‍ പേര്‍ എ പ്ളസ് നേടിയത് ഒന്നാംഭാഷയുടെ പേപ്പര്‍ രണ്ടിലാണ് -2,36,858 . ഏറ്റവും കുറവ് മാത്സില്‍ -20,629 പേര്‍. ഫിസിക്സിലും കെമിസ്ട്രിയിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് എ പ്ളസ് നേടിയവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ട്. എന്നാല്‍ ബയോളജിയില്‍ കുറഞ്ഞു. മറ്റ് വിഷയങ്ങളില്‍ എപ്ളസ് നേടിയവരുടെ എണ്ണം: ഒന്നാംഭാഷ പേപ്പര്‍ ഒന്ന് 1,87,820, ഇംഗ്ളീഷ് 64,304, ഹിന്ദി 69,025, സോഷ്യല്‍ സയന്‍സ് 35,909, ഫിസിക്സ് 85,502, കെമിസ്ട്രി 49,916, ബയോളജി 66,491, ഐ.ടി 1,92,386.

Loading...

Leave a Reply

Your email address will not be published.

More News