Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 16, 2024 8:57 am

Menu

Published on April 23, 2015 at 3:19 pm

ഔദ്യോഗിക വെബ്സൈറ്റുകളിൽ നിന്ന് എസ്എസ്എൽസി ഫലം നീക്കം ചെയ്തു

sslc-result-removed-from-official-website

തിരുവനന്തപുരം: കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച എസ്എസ്എൽസി പരീക്ഷ ഫലം ഔദ്യോഗിക വെബ്സൈറ്റുകളിൽ നിന്ന് നീക്കം ചെയ്തു. വെള്ളിയാഴ്ച വീണ്ടും ഫലം പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ഐടി@സ്‌കൂള്‍, പരീക്ഷാഭവന്‍ എന്നിവയുടെ സൈറ്റുകളില്‍ നിന്നാണ് ഫലം നീക്കം ചെയ്തത്. ഗ്രേസ് മാർക്ക് ചേർക്കാതെ ഫലം പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് വെബ് സൈറ്റുകളിൽ നിന്നും നീക്കം ചെയ്തത്. 2000 വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലത്തിലാണ് അപാകത കണ്ടെത്തിയത്. ഈ അപാകതകള്‍ പരിഹരിക്കാന്‍ ഫലം പ്രസിദ്ധീകരിച്ച് നാല് ദിവസമായിട്ടും സര്‍ക്കാരിനും, വിദ്യാഭ്യാസ വകുപ്പിനും സാധിച്ചിരുന്നില്ല. ഈ അപാകതകളെല്ലാം ഇന്ന് വൈകിട്ടോടെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് ഡിപിഐ വ്യക്തമാക്കി. 34 മൂല്യനിർണയ ക്യാംപുകളിൽ നിന്നുള്ള വിവരങ്ങൾ ഇതുവരെ ലഭിച്ചു. ഇനി 20 ക്യാംപിൽ നിന്നു കൂടി ലഭിക്കാനുണ്ട്. പരീക്ഷ ഭവനിൽ ഫലം ഏകോപിപ്പിക്കേണ്ട എ സെക്ഷനിലെ ജീവനക്കാരുടെ വീഴ്ചയാണ് പ്രശ്നത്തിന് കാരണമായതെന്നും ആക്ഷേപമുണ്ട്. കലാകായിക മല്‍സരങ്ങളിലെ മികവ്, ശാസ്ത്ര, ഗണിത ശാസ്ത്രമേളകളിലെ ശ്രദ്ധേയമായ പ്രകടനം, എൻസിസി, സ്കൗട്ട്, ഗൈഡ്, സ്റ്റുഡന്‍റ് പൊലീസ്, തുടങ്ങിയവയിലെ പങ്കാളിത്തം എന്നിവയ്ക്കാണ് ഗ്രേസ്മാര്‍ക്ക് നല്‍കുന്നത്. ഇത് കൂടി ചേര്‍ക്കുന്നതോടെ പലരുടെയും പരീക്ഷാഫലം മാറും.ഇതുമൂലം പതിനായിരക്കണക്കിന് കുട്ടികവും രക്ഷകര്‍ത്താക്കളും ആശങ്കയിലാണ്.

Loading...

Leave a Reply

Your email address will not be published.

More News