Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: തപാല്‍ സ്റ്റാമ്പുകളില്‍ നിന്ന് മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും പുറത്ത്.പകരം ഇനി ദീന്‍ദയാല്‍ ഉപാദ്ധ്യയ, ജയപ്രകാശ് നാരായണ്‍, ശ്യാമപ്രസാദ് മുഖര്‍ജി എന്നിവരുടെ സ്റ്റാമ്പുകള്‍ ഇറക്കും.വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് ഇന്ത്യന്‍ എക്സ്പ്രസിന് ലഭിച്ച മറുപടിയിലാണ് ഈ വിവരമുള്ളത്.ആധുനിക ഇന്ത്യയുടെ ശില്‍പികള്‍ എന്ന പരമ്പരയില്‍ നിന്ന് ജവഹര്‍ലാല്‍ നെഹ്രു, മഹാത്മാ ഗാന്ധി, മദര്‍ തെരേസ, ബി ആര്‍ അംബേദ്കര്‍ എന്നിവരെ മാത്രമാണ് പുതിയ സ്റ്റാമ്പുകളുടെ പരമ്പരയില്‍ നിലനിര്‍ത്തിയിട്ടുള്ളത്. വല്ലഭായ് പട്ടേല്‍, ബാല്‍ ഗംഗാധര്‍ തിലക്, സുഭാഷ് ചന്ദ്രബോസ്, രാജേന്ദ്ര പ്രസാദ്, മൗലാന ആസാദ്, ഭഗത് സിങ്, രബീന്ദ്രനാഥ് ടാഗോര്‍, ഛത്രപതി ശിവജി, മഹാറാണ പ്രതാപ്, വിവേകാനന്ദ, സുബ്രഹ്മണ്യ ഭാരതി, പണ്ഡിറ്റ് രവി ശങ്കര്‍, ഭീംസെന്‍ ജോഷി, എം.എസ് സുബ്ബലക്ഷ്മി, ബിസ്മില്ല ഖാന്‍ എന്നിവരാകും പുതുതായി മേക്കേഴ്‌സ് ഓഫ് ഇന്ത്യ പരമ്പരയില്‍ സ്റ്റാമ്പുകളില്‍ വരുന്ന മറ്റ് വ്യക്തികള്‍. 2015 മുതല്‍ ഈ സീരിയസില്‍ 5 രൂപവിലയുള്ള സ്റ്റാമ്പുകള്‍ നിര്‍ത്തുകയാണെന്ന് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പോസ്റ്റല്‍ അറിയിക്കുന്നു. ഇതില്‍ 5 രൂപയില്‍ വില്‍ക്കുന്ന രണ്ടു സ്റ്റാമ്പുകളില്‍ ഇന്ദിരയുടെയും, രാജീവിന്റെയും ചിത്രങ്ങളാണ് ഉള്ളത്.
Leave a Reply