Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 4, 2024 10:05 am

Menu

Published on December 26, 2015 at 11:35 am

അമല്‍ നീരദും ജ്യോതിര്‍മയിയും സഞ്ചരിച്ച കാര്‍ സ്വകാര്യ ബസുമായി കൂട്ടിയിടിച്ചു

star-couples-escaped-from-car-accident

എറണാകുളം: സിനിമ സംവിധായകന്‍ അമല്‍ നീരദും ഭാര്യ ജ്യോതിര്‍മയിയും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. ഇരുവരും സഞ്ചരിച്ചിരുന്ന കാര്‍ ഒരു സ്വകാര്യ ബസുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. ദേശീയ പാതയില്‍ കുഞ്ഞിപ്പള്ളിയില്‍ സ്വകാര്യ ബസുമായി കാര്‍ കൂട്ടിയിടിയ്ക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന അമല്‍ നീരദിനും ജ്യോതിര്‍മയിയ്ക്കും പരിക്കേറ്റില്ലെങ്കിലും സംഭവ സ്ഥലത്ത് നാട്ടുകാര്‍ തടിച്ച് കൂടിയോടെ ഗതാഗതം തടസപ്പെട്ടു. പിന്നീട് പൊലീസ് എത്തി ഇരുവരേയും സ്റ്റേഷനില്‍ എത്തിച്ചു. അപകടത്തില്‍പ്പെട്ട സ്വകാര്യ ബസിന്റെ ഡ്രൈവര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. അപകടം സംഭവിച്ച വാഹനം ഒഴിവാക്കി അമല്‍ നീരദും ജ്യോതിര്‍മയിയും മറ്റൊരു വാഹനത്തില്‍ എറണാകുളത്തേയ്ക്ക് പോയി.

Loading...

Leave a Reply

Your email address will not be published.

More News