Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 6, 2024 9:45 pm

Menu

Published on February 20, 2014 at 12:52 pm

സംസ്ഥാന കോളേജ് ഗെയിംസിന് ഇന്ന് തുടക്കം

state-college-game-starting-today

തിരുവനന്തപുരം: പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാന കോളേജ് ഗെയിംസിന് ഇന്ന് തുടക്കം. യൂനിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.വിവിധ യൂനിവേഴ്സിറ്റികളിൽ നിന്നായി 1400 ഓളം കായികതാരങ്ങള്‍ പങ്കെടുക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.അത്ലറ്റിക്സ്,ഹാന്‍റ്ബാള്‍ മത്സരങ്ങള്‍ യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിലും നീന്തല്‍, വാട്ടര്‍പോളോ മത്സരങ്ങള്‍ പിരപ്പന്‍കോട് സിമ്മിങ് പൂളിലും ബാസ്കറ്റ്ബാള്‍, ഫുട്ബാള്‍ മത്സരങ്ങള്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തിലായിരിക്കും നടക്കുക.വോളിബാള്‍ മത്സരം പട്ടം കെ.എസ്.ഇ.ബി മിനി സ്റ്റേഡിയം,സെന്‍ട്രല്‍ സ്റ്റേഡിയം, പൊലീസ് സ്റ്റേഡിയം എന്നിവിടങ്ങളില്‍ നടക്കും. കേരള, എം.ജി, കാലിക്കറ്റ്, കണ്ണൂര്‍ യൂനിവേഴ്സിറ്റികളില്‍ ഇന്‍റര്‍കൊളീജിയറ്റ് മത്സരങ്ങളില്‍ ഒന്നുമുതല്‍ മൂന്നുവരെ സ്ഥാനം നേടിയ കായികതാരങ്ങളും കോളജ് ടീമുകളും ആയിരിക്കും ഗെയിംസിൽ പങ്കെടുക്കുക.

Loading...

Leave a Reply

Your email address will not be published.

More News