Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 25, 2026 7:34 am

Menu

Published on December 8, 2017 at 12:02 pm

മൂന്നുവയസുകാരിയെ ചാക്കിനുള്ളിലാക്കി ക്രൂരമര്‍ദ്ദനം; രണ്ടാനമ്മയുടെ ക്രൂരത വെളിവാക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

step-mom-brutually-abusing-child-video-out-arrested

കുഞ്ഞുങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതിന് മറ്റൊരു ഉദാഹരണം കൂടി. വെറും മൂന്നു വയസുള്ള പെണ്‍കുട്ടിയെ രണ്ടാനമ്മ ചാക്കില്‍കെട്ടി ക്രൂരമായി മര്‍ദ്ദക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. മാനസികമായും ശാരീരികമായും കുഞ്ഞുങ്ങള്‍ സഹിക്കാവുന്നതിനുമപ്പുറം അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും വീട്ടിനുള്ളില്‍ പോലും കുട്ടികള്‍ സുരക്ഷിതരല്ലെന്നും തെളിയിക്കുകയാണ് പുറത്തുവന്ന വീഡിയോ.

ഛണ്ഡീഗഡിലായിരുന്നു സംഭവം. ജസ്പ്രീത് കൗര്‍ എന്ന സ്ത്രീയാണ് മൂന്നു വയസ് മാത്രമുള്ള കുഞ്ഞിനെ ചാക്കിനുള്ളില്‍ കെട്ടി നിലത്തിട്ടടിക്കുന്നത്. സ്‌കൂളില്‍ എന്താണു ചെയ്തതെന്ന ചോദ്യത്തോടെ ആദ്യം കുഞ്ഞിനെ അടിക്കുന്നതു കാണാം. തുടര്‍ന്ന് ചാക്കിനുള്ളിലാക്കി നിലത്തിട്ട് ഇടിക്കുകയാണ്. ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

രണ്ടരമാസം മുന്‍പ് നടന്ന ക്രൂരതയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് കുട്ടിയുടെ മൂത്ത സഹോദരനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മകള്‍ക്കു സംഭവിച്ച ഈ ക്രൂരതയെക്കുറിച്ച് അച്ഛന്‍ മന്‍മോഹനും അറിഞ്ഞിരുന്നില്ല. മകനാണ് ഈ വീഡിയോ തന്നെ കാണിച്ചതെന്നും ദൃശ്യങ്ങള്‍ കണ്ടു താന്‍ ഞെട്ടിപ്പോയെന്നും മന്‍മോഹന്‍ പറഞ്ഞു.

രണ്ടരവര്‍ഷം മുന്‍പ് ആദ്യഭാര്യ മരിച്ചതിനെ തുടര്‍ന്ന് 2016ല്‍ലാണ് ഇയാള്‍ ജസ്പ്രീതിനെ വിവാഹം കഴിച്ചത്. സംഭവത്തെ തുടര്‍ന്ന് മന്‍മോഹന്‍, ജസ്പ്രീതിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ആദ്യവിവാഹത്തില്‍ ജസ്പ്രീതിനും ഒരു കുഞ്ഞുണ്ട്. എന്നിട്ടും അവര്‍ക്ക് മറ്റൊരു കുരുന്നിന്റെ വേദന മനസ്സിലാക്കാന്‍ സാധിച്ചില്ല.

കൂടാതെ മകളുടെ കാലും ജസ്പ്രീത് കാരണമാണ് ഒടിഞ്ഞതെന്ന് ആരോപിച്ച് മന്‍മോഹന്‍ മറ്റൊരു പരാതിയും നല്‍കിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News