Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:06 am

Menu

Published on December 13, 2013 at 10:15 am

ശിപാര്‍ശക്കത്തിനു കോഴ: 11എം.പിമാര്‍ ഒളികാമറയില്‍ കുടുങ്ങി

sting-operation-exposes-11-mps-willing-to-lobby-for-fake-australian-oil-major-for-cash

ന്യൂഡല്‍ഹി:നിലവിലില്ലാത്ത വിദേശ എണ്ണക്കമ്പനിക്ക്‌ ആയിരംകോടി രൂപയുടെ എണ്ണപര്യവേക്ഷണത്തിനായി കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിനു ശിപാര്‍ശക്കത്തയയ്‌ക്കാന്‍ 50000-മുതല്‍ അമ്പതുലക്ഷം രൂപ വരെ കോഴചോദിച്ച സംഭവത്തില്‍ 11 എം.പിമാര്‍ കുടുങ്ങി.ചില എം.പിമാര്‍ പണം വാങ്ങുകയും ചെയ്‌തു.കോബ്രാ പോസ്‌റ്റ്‌ എന്ന അന്വേഷണാത്മക വെബ്‌സൈറ്റ്‌ നടത്തിയ ഒളികാമറ ഓപ്പറേഷനിലാണ്‌ ഇവര്‍ വീണത്‌.കോണ്‍ഗ്രസ്,ബി.ജെ.പി,ജനതാദള്‍-യു, എ.ഐ.എ.ഡി.എം.കെ,ബി.എസ്.പി എം.പിമാരാണ് ‘ഓപറേഷന്‍ ഫാല്‍കണ്‍ ക്ളാ’എന്ന് പേരിട്ട ഒളികാമറ പ്രയോഗത്തില്‍ കുടുങ്ങിയത്.കോണ്‍ഗ്രസിലെ കിലാഡി ലാല്‍ ഭൈരവ,വിക്രംഭായി അര്‍ജുന്‍ ഭായി,ബി.ജെ.പിയിലെ ലാലു ഭായ്‌ പട്ടേല്‍, രവീന്ദ്രകുമാര്‍ പാണ്ഡേ,ഹരി മാന്‍ജി,ജനതാദള്‍ യുവിലെ വിശ്വ മോഹന്‍ കുമാര്‍,മഹേശ്വര്‍ ഹസാരി,ഭൂ ദേവോ ചൗധരി,ബി.എസ്‌.പിയിലെ കൈസര്‍ ജഹാന്‍,എ.ഐ.എ.ഡി.എം.കെയിലെ കെ.സുകുമാരന്‍,സി.രാജേന്ദ്രന്‍ എന്നിവരെയാണു കോബ്രാ പോസ്‌റ്റ്‌ കുടുക്കിയത്‌.ഒരുവര്‍ഷമെടുത്താണ്‌ എം.പിമാര്‍ക്കെതിരേ കോബ്രാ പോസ്‌റ്റ്‌ ഓപ്പറേഷന്‍ നടത്തിയത്‌.ഇതില്‍ ആറുപേര്‍ നിലവിലില്ലാത്ത കമ്പനിക്കായി പണംവാങ്ങി എണ്ണമന്ത്രാലയത്തിനു കത്തയയ്‌ക്കുക പോലും ചെയ്‌തു.ഓപ്പറേഷന്‍ ഫാല്‍ക്കന്‍ ക്‌ളോ എന്നു പേരിട്ടായിരുന്നു വെബ്‌സൈറ്റിന്റെ ഈ അറ്റകൈ പ്രയോഗം.ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ എണ്ണ പര്യവേക്ഷണ അനുമതിക്കായി ഓസ്‌ട്രേലിയന്‍ കമ്പനി ശ്രമിക്കുന്നുവെന്നും അതിനായി കമ്പനിക്കുവേണ്ടി മന്ത്രാലയത്തില്‍ ശിപാര്‍ശ നടത്തുന്നതിനുമാണു കൈക്കൂലി വാഗ്‌ദാനം ചെയ്‌തത്‌.ശിപാര്‍ശക്കത്തിനു പുറമേ എണ്ണ മന്ത്രാലയത്തില്‍ നിന്നു നേരിട്ടു വേണ്ടസഹായം നേടിത്തരാമെന്നും അതിനു പണം വേറെ വേണമെന്നും എം.പിമാര്‍ പറഞ്ഞതായി വെളിപ്പെടുത്തുന്നു.ചില എം.പിമാര്‍ക്ക്‌ അമ്പതിനായിരവും മറ്റുചിലര്‍ക്ക്‌ അഞ്ചുലക്ഷവും വരെ കൊടുത്തുവെന്നു വെബ്‌സൈറ്റ്‌ പറയുന്നു.ഇതിനൊക്കെയായി കമ്പനിയുടെ ആളുകളെന്ന പേരിലാണു വെബ്‌സൈറ്റ്‌ ലേഖകര്‍ എം.പിമാരെ സമീപിച്ചത്‌.ഇങ്ങനെയൊരു കമ്പനി നിലവിലുണ്ടോയെന്നുപോലും അന്വേഷിക്കാന്‍ ഇവര്‍ കൂട്ടാക്കിയില്ലെന്ന്‌ വെബ്‌സൈറ്റ്‌ വെളിപ്പെടുത്തി.തനിക്കു ലഭിക്കേണ്ട പണം ഹവാല ഇടപാടുകാരന്‍ മുഖേന മതിയെന്നുവരെ ഒരു എം.പി തുറന്നു പറഞ്ഞു. സോണിയാഗാന്ധിയുടെ അനുമതി വരെ നേടിത്തരാമെന്ന്‌ എം.പിമാര്‍ പറയുന്നുണ്ട്‌.കോണ്‍ഗ്രസ്‌ എം.പി.കിലാഡി ലാല്‍ ഭൈരവയാണ്‌ അമ്പതുലക്ഷം ആവശ്യപ്പെട്ടത്‌.ശിപാര്‍ശക്കത്തിനായി രാജസ്‌ഥാനിലെ തന്റെ വീട്ടിലെത്തണമെന്ന്‌ കോബ്ര പോസ്‌റ്റ്‌ റിപ്പോര്‍ട്ടറോട്‌ കിലാഡി വ്യക്‌തമാക്കി.തെരഞ്ഞെടുപ്പു ആസന്നമായപ്പോഴുണ്ടായ കൈക്കൂലി വിവാദം മുഖ്യരാഷ്‌ട്രീയ പര്‍ട്ടികളെ വെട്ടിലാക്കിയിട്ടുണ്ട്‌.ഇതിനു മുമ്പു ചോദ്യക്കോഴയുടെ പേരില്‍ സമാനമായ സംഭവത്തില്‍ ഒരുപറ്റം കളങ്കിതരായ എം.പിമാരെ തുറന്നുകാട്ടിയിരുന്നു

Loading...

Leave a Reply

Your email address will not be published.

More News