Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 16, 2026 9:14 am

Menu

Published on June 7, 2014 at 12:55 pm

പട്‌ന സ്‌ഫോടനത്തിന് ഉപയോഗിച്ചത് മുത്തൂറ്റ് ബാങ്കില്‍ നിന്നും കവര്‍ന്ന പണമെന്ന് വെളിപ്പെടുത്തൽ

stolen-muthoot-gold-may-have-funded-patna-blasts

ന്യൂഡല്‍ഹി: പട്‌ന സ്‌ഫോടനത്തിന് ഉപയോഗിച്ചത് മുത്തൂറ്റ് ശാഖയില്‍ നിന്നും കവര്‍ന്ന പണമെന്ന്  വെളിപ്പെടുത്തല്‍.കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സിമി പ്രവര്‍ത്തകനില്‍ നിന്നാണ് ദേശീയ അന്വേഷണ ഏജന്‍സിക്ക് ഈ വിവരം ലഭിച്ചത്. എന്‍ഐഎ കസ്റ്റഡിയിലുള്ള സിമിനേതാവ് ഹൈദര്‍ അലി ഏലിയാസാണ് സ്‌ഫോടനത്തിന് ഉപയോഗിച്ച പണം കവര്‍ച്ചപ്പണമാണെന്ന നിര്‍ണായ വിവരം പൊലീസിനോട് വെളിപ്പെടുത്തിയത്. കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുത്തൂറ്റ് ഫിനാന്‍സിന്റെ ഭോപ്പാലിലെ ശാഖയില്‍ 2010 ഓഗസ്റ്റിലാണ് കവര്‍ച്ചയുണ്ടായത്. രണ്ടരക്കോടി രൂപയുടെ സ്വര്‍ണവും പണവുമാണ് കവര്‍ന്നത്. പാറ്റ്‌ന സ്‌ഫോടനത്തിനു പിന്നില്‍ സിമിയാണ് പ്രവര്‍ത്തിച്ചതെന്ന് നേരത്തെ എന്‍ഐഎ കണ്ടെത്തിയിരുന്നു.കഴിഞ്ഞ മാസം അറസ്റ്റിലായ ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് മൂത്തൂറ്റ് കവര്‍ച്ചയിലെ പ്രതി അബു ഫൈസല്‍ ആണ് അഞ്ച് ലക്ഷം രൂപ നല്‍കിയതെന്ന് വിവരം ലഭിച്ചത്.കവര്‍ച്ച നടന്ന് ഒരു വര്‍ഷത്തിനകം മധ്യപ്രദേശ് പൊലീസ് അബു ഫൈസലിനെ അറസ്റ്റ് ചെയ്തിരുന്നു.പിന്നീട് ഫൈസല്‍ ഖന്ദ്വ ജയിലില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും മാസങ്ങള്‍ക്കം വീണ്ടും പിടിയിലായി.. ഫൈസല്‍ ഉള്‍പ്പെടെ നിരവധി സിമി പ്രവര്‍ത്തകര്‍ കവര്‍ച്ച പണം തന്റെ കയ്യില്‍ തന്നിട്ടുണ്ടെന്നും ഹൈദര്‍ അലി മൊഴി നല്‍കിയിട്ടുണ്ട്. ജയില്‍ ചാടിയ അബു ഫൈസല്‍ ഹൈദര്‍ അലിയെ കണ്ട് പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടിരുന്നു. എന്നാല്‍ രണ്ട് ലക്ഷം മാത്രമാണ് തന്റെ കയ്യില്‍ തന്നതെന്നായിരുന്നു ഹൈദര്‍ അലിയുടെ മറുപടി.സ്‌ഫോടനത്തെ കുറിച്ച് ചര്‍ച്ച നടത്തിയില്ലെന്നും ഹൈദര്‍ അലി എന്‍ഐഎയോട് പറഞ്ഞു. ഇത് അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. 2013 ഒക്ടോബര്‍ 28നാണ് ബീഹാറിലെ പട്‌ന സ്‌ഫോടനം നടന്നത്. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആയിരുന്ന നരേന്ദ്രമോദിയുടെ ഹുങ്കാര്‍ റാലിക്ക് മുന്നോടിയായി ഗാന്ധിനഗര്‍ റെയില്‍വേ സ്‌റ്റേഷനിലും പിന്നീട് റാലി നടക്കുന്ന മൈതാനത്തിലുമായി എട്ടോളം ബോംബ് സ്‌ഫോടനങ്ങള്‍ ഉണ്ടായി. സ്‌ഫോടനങ്ങളില്‍ ആറോളം പേര്‍ കൊല്ലപ്പെടുകയും 85ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News