Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:24 am

Menu

Published on December 2, 2013 at 10:42 am

ഇനിമുതൽ സിനിമയിലും ഹെല്‍മറ്റ് നിര്‍ബന്ധമെന്ന് ഋഷിരാജ്‌സിങ്

stop-showing-two-wheeler-riders-sans-helmet-in-films

തിരുവനന്തപുരം:ഇനിമുതൽ സിനിമാരംഗങ്ങളിലും ഹെല്‍മറ്റ് നിര്‍ബന്ധമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ്‌സിങ്. സെന്‍സര്‍ ബോര്‍ഡിനും സിനിമാ സംഘടനകള്‍ക്കും ഋഷിരാജ്‌സിങ് ഇത് സംബന്ധിച്ച് കത്തയച്ചു.നിര്‍ദേശം ലംഘിച്ചാല്‍ കേസെടുക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.കാറിലെ രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ സീറ്റ്‌ ബെല്‍റ്റും നിര്‍ബന്ധമാണ്‌. സിനിമയിലും സീരിയലുകളിലും ഹെല്‍മെറ്റില്ലാതെ ഇരുചക്രവാഹനമോടിക്കുന്നതും സീറ്റ്‌ ബെല്‍റ്റില്ലാതെ കാറോടിക്കുന്നതുമായ രംഗങ്ങള്‍ ഒഴിവാക്കണം.അഥവാ,ഹെല്‍മെറ്റോ സീറ്റ്‌ ബെല്‍റ്റോ ഇല്ലാത്ത രംഗമാണെങ്കില്‍സ്‌ക്രീനില്‍ മുന്നറിയിപ്പു പ്രദര്‍ശിപ്പിക്കണം.അല്ലാത്തപക്ഷം സിനിമക്കാര്‍ക്കെതിരേ കേസെടുക്കുമെന്നു ഋഷിരാജ്‌ മുന്നറിയിപ്പു നല്‍കുന്നു.നേരത്തെ ‘നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി’എന്ന സിനിമയുടെ പ്രചാരണത്തിന് നടത്തിയ ബൈക്ക് റേസില്‍ ഹെല്‍മറ്റ് വെയ്ക്കാത്തതിന് നടന്‍ ദുല്‍ഖര്‍സല്‍മാന്‍ അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News