Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വാഹന വ്യൂഹത്തിന് നേരെ യുവതി ചെടിച്ചട്ടി വലിച്ചെറിഞ്ഞു. പാര്‍ലമെന്റിലെ സൌത്ത് ബ്ളോക്കിലെ ഓഫീസില്‍നിന്ന് മോഡി പുറത്തേക്കു പോകുന്നതിനിടെയാണ് യുവതി ചെടിച്ചട്ടി വലിച്ചെറിഞ്ഞത്. യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാരണം എന്താണെന്ന് വ്യക്തമല്ല. നരേന്ദ്രമോഡി ഓഫീസില്‍നിന്നു പുറത്തേക്കു വരുന്ന വഴിയില്‍ വഴിമുടക്കിനിന്ന് യുവതി മുദ്രാവാക്യം വിളിച്ചു. യുവതിയോട് വഴിയില്‍നിന്ന് മാറിനില്‍ക്കാന്‍ പ്രധാനമന്ത്രിയുടെ അംഗരക്ഷകര്‍ ആവശ്യപ്പെട്ടെങ്കിലും വഴിയില്‍കുത്തിയിരുന്നു ഇവര്‍ പ്രതിഷേധിച്ചു. പ്രധാനമന്ത്രിയെ നേരിട്ട് കാണാണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. തുടര്‍ന്ന് അംഗരക്ഷകര്‍ ഇവരെ വഴിയില്‍നിന്നും പിടിച്ചുമാറ്റി. ഇതോടെ കൂടുതല്‍ പ്രകോപിതയായ യുവതി ചെടിച്ചട്ടി വലിച്ചെറിയുകയായിരുന്നു.സംഭവത്തെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത യുവതിയെ പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്തുവരികയാണ്.
Leave a Reply