Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: രാജ്യം മുഴുവൻ ഗോവധം നിരോധിക്കാൻ കേന്ദ്ര സർക്കാർ നീക്കം ആരംഭിച്ചു. ഭരണഘടനയുടെ 48ാം വകുപ്പ് അടിസ്ഥാനമാക്കി പശുക്കളെയും കറവയുള്ള കാലികളെയും കൊല്ലുന്നത് നിരോധിക്കാനാണ് ശ്രമം നടക്കുന്നത്. നിലവിൽ ഗുജറാത്ത്,മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിരോധനമുണ്ട്. കേരളത്തിലും അസം ഒഴികെയുളള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പശുക്കളുള്‍പ്പടെയുളള മാടുകളെ കൊല്ലുന്നതിന് നിലവില്‍ നിരോധനമില്ല. മറ്റ് സംസ്ഥാനങ്ങളില്‍ നിയമങ്ങള്‍ നിലവിലുണ്ടെങ്കിലും ഗോവധം കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമല്ല. ഇതാണ് പുതിയ നിയമനിര്‍മ്മാണത്തിന് കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്.ഗോവധത്തിന് ഏഴ് വര്‍ഷം തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷയുളള ഗുജറാത്തിലെ നിയമത്തിന്റെ അടിസ്ഥാനത്തിലായിരിക്കും മാതൃകാ ബില്ല് തയ്യാറാക്കുകയെന്നാണ് സൂചന. മഹാരാഷ്ട്രയിലാണ് ഏറ്റവും ഒടുവിൽ ഗോവധ നിരോധനം ഏർപ്പെടുത്തിയത്. ഇതിനെതിരെയുള്ള പ്രതിഷേധം ശക്തമായിരുന്നു. കഴിഞ്ഞ എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് 2000ത്തില്‍ ലോക്‌സഭയില്‍ ഗോവധനിരോധനബില്ല് കൊണ്ടുവന്നിരുന്നെങ്കിലും പ്രതിപക്ഷ കക്ഷികളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് തളളുകയായിരുന്നു.
Leave a Reply