Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 28, 2026 6:37 pm

Menu

Published on August 30, 2016 at 10:17 am

തെരുവുനായ ഓടികൊണ്ടിരിക്കുന്ന ഓട്ടോക്ക് മുന്നില്‍ ചാടി;ഓട്ടോമറിഞ്ഞ് ഡ്രൈവറുടെ വൃക്ക തകർന്നു

stray-dog-attack-against-autorickshaw-driver

കൊച്ചി : ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോ റിക്ഷയ്ക്ക് മുന്നിലേക്ക് തെരുവുനായ്ക്കള്‍ ചാടിയതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ കീഴ്മേല്‍ മറിഞ്ഞ് ഗുരുതര പരിക്കേറ്റ ഓട്ടോഡ്രൈവറുടെ വൃക്ക നീക്കം ചെയ്തു. പിറവം സ്വദേശി ഷൈമോന്റെ വൃക്കയാണ് നീക്കം ചെയ്തത്.ഷൈമോന്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില് അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലാണ്.ഇന്നലെ രാത്രി 8.30ഓടെ എറണാകുളം കച്ചേരിപ്പടിയില്‍ യാത്രക്കാരുമായി പോകുമ്പോഴായിരുന്നു സംഭവം. റോഡില്‍ കടിപിടി കൂടുകയായിരുന്ന രണ്ട് നായ്ക്കള്‍ പെട്ടെന്ന് ഓട്ടോറിക്ഷയ്ക്ക് മുന്നിലേക്ക് ചാടുകയായിരുന്നു. പെട്ട്ന്ന് ബ്രേക്കിട്ടപ്പോഴാണ് ഓട്ടോറിക്ഷ കീഴ്മേല്‍ മറിഞ്ഞ് ഷൈമോന്റെ ശരീരത്തിലേക്ക് വീണത്. ഉടന്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റതിനാല്‍ വൃക്കം നീക്കം ചെയ്യാതെ മറ്റു വഴികയില്ലായിരുന്നു. തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയ നടത്തി വൃക്ക നീക്കം ചെയ്തു.രണ്ട് സ്ത്രീകളും ഒരു കുട്ടിയും സംഭവ സമയത്ത് ഓട്ടോറിക്ഷയിലുണ്ടായിരുന്നെങ്കിലും ഇവര്‍ അത്ഭുതകരമായി രക്ഷപെട്ടു. ഷൈമോന്റെ സ്ഥിതി ഇപ്പോഴും അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News