Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഡൽഹിയിലെ ഗുർഗാവ്, ഫരീദാബാദ്,നോയിഡ,ഗാസിയാബാദ് തുടങ്ങിയ പ്രദേശങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു.
വ്യാഴാഴ്ച പുലര്‍ച്ചെ 4.30 ഓടെയാണ് ഒരു മിനിറ്റോളം നീണ്ടുനിന്ന ഭൂചലനമുണ്ടായത്. ഭൂചലനത്തില്‍ കെട്ടിടങ്ങള്‍ക്ക് ചെറിയ കുലുക്കം അനുഭവപ്പെടുകയും ചെയ്തു.ഹരിയാനയിലെ ബാവലില്‍നിന്ന് 13 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകന്ദ്രം.10 കിലോമിറ്റർ വരെ വ്യാപിച്ച കമ്പനമാണ് അനുഭവപ്പെട്ടതെന്ന് യു.എസ് ജിയോളജിക്കൽ സർവ്വേയും അറിയിച്ചു. ആളപായമോ നാശനഷ്ടമോ ഇത് വരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
Leave a Reply