Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ വിദ്യാർഥി മുങ്ങിമരിച്ചു. പാലക്കാട് ചെർപുളശ്ശേരി വല്ലപ്പുഴ തടത്തിൽ വീട്ടിൽ അഫ്സൽ (16 ) ആണ് മരിച്ചത്. മൂന്നു പേരെ രക്ഷപ്പെടുത്തി. ഓണവും ചെറിയ പെരുന്നാളും ആഘോഷിക്കാനെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്.രക്ഷപ്പെടുത്തിയ മൂന്നുപേരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തെ തുടർന്ന് ബീച്ചിൽ നടത്താനിരുന്ന ഒാണാഘോഷ പരിപാടികൾ മാറ്റിവെച്ചു.
Leave a Reply