Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2026 11:12 pm

Menu

Published on January 20, 2018 at 5:08 pm

തന്നെ പുറത്താക്കിയ പ്രിന്‍സിപ്പാളിനെ വിദ്യാര്‍ഥി വെടിവെച്ചു കൊന്നു

student-kills-principal-in-haryana

ചണ്ഡിഗഢ്: തനിക്കെതിരെ അച്ചടക്ക നടപടിയെടുത്തതിന് പ്രിന്‍സിപ്പാളിനെ വിദ്യാര്‍ഥി വെടിവെച്ചു കൊന്നു. ഹരിയാനയിലെ യമുന നഗറിലെ വിവേകാനന്ദ സ്‌കൂളിലാണ് സംഭവം.

പിതാവിന്റെ ലൈസന്‍സുള്ള റിവോള്‍വറുമായെത്തിയ പന്ത്രണ്ടാം ക്ലാസ്സുകാരന്‍ പ്രിന്‍സിപ്പാള്‍ റിതു ചബ്‌റയുടെ നേര്‍ക്കു വെടിയുതിര്‍ക്കുകയായിരുന്നു. മൂന്ന് വെടിയുണ്ടകളേറ്റ പ്രിന്‍സിപ്പാളിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തുടര്‍ച്ചയായി സ്‌കൂളില്‍ എത്താത്തതിനെ തുടര്‍ന്ന് വിദ്യാര്‍ഥിയെ സ്‌കൂളില്‍ നിന്നു പുറത്താക്കിയിരുന്നു. ഇന്ന് ഉച്ചയോടെ സ്‌കൂളിലെത്തിയ വിദ്യാര്‍ഥി പ്രിന്‍സിപ്പാളിനെ കാണണമെന്ന് ആവശ്യപ്പെടുകയും മുറിയില്‍ കയറിയുടന്‍ വെടിയുതിര്‍ക്കുകയുമായിരുന്നു. ശബ്ദം കേട്ടെത്തിയ ജീവനക്കാര്‍ വിദ്യാര്‍ഥിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.

ഡല്‍ഹിയിലെ റയാന്‍ സ്‌കൂളില്‍ സീനിയര്‍ വിദ്യാര്‍ഥി രണ്ടാം ക്ലാസ്സുകാരനെ കഴുത്തറുത്ത് കൊന്നത് കഴിഞ്ഞ സെപ്തംബറിലാണ്. ലഖ്നൗവില്‍ ഒന്നാം ക്ലാസ്സുകാരനെ ആറാം ക്ലാസ്സുകാരി കത്തി കൊണ്ട് ആക്രമിച്ചത് കഴിഞ്ഞ ദിവസമാണ്. അടുത്തകാലങ്ങളിലായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കൊലപാതകക്കേസില്‍ ഉള്‍പ്പെട്ട് അറസ്റ്റിലാവുന്ന മൂന്നാമത്തെ സംഭവമാണിത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News