Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 9:49 am

Menu

Published on November 27, 2013 at 3:22 pm

സ്കൂളിനെതിരെ ചേട്ടന്‍ ഫേസ്‌ബുക്കില്‍;അനിയനെ സ്കൂളില്‍ നിന്ന്‌ പുറത്താക്കി

student-suspended-after-brother-criticizes-school-on-facebook

ലഖ്‌നൗ:സ്കൂളിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച് ചേട്ടന്‍ ഫേസ്ബുക്കില്‍ പോസ്റ്റ്‌ ഇട്ടതിന്റെ പേരില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ അനിയനെ സ്കൂളില്‍ നിന്ന് പുറത്താക്കി.ന്യൂവേ സീനിയര്‍ സെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ അനുഭവ് ദ്വിവേദിയെയാണ് നവംബര്‍ 26 ചൊവ്വാഴ്ച സ്‌കൂളില്‍ നിന്ന് പുറത്താക്കിയത്.പഠനത്തില്‍ മിടുക്കരായവരെ മാത്രമേ സ്കൂള്‍ മാനേജ്മെന്റ് പരിഗണിക്കുന്നുള്ളൂവെന്നും കലാ-കായിക രംഗത്ത് മികവു കാണിക്കുന്ന വിദ്യാര്‍ഥികളെ അവഗണിക്കുകയാണെന്ന് ആരോപിച്ച് അഭിനവിന്റെ സഹോദരന്‍ അനുപം ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തിരുന്നു.അനുപമിന്റെ ഫേസ്ബുക്ക് പോസ്റിന് നിരവധി കമന്റുകളും ലഭിച്ചിരുന്നു.സ്‌കൂളിനെതിരെ പരാമര്‍ശം നടത്തിയതിനാണ് തന്റെ സഹോദരനെ പുറത്താക്കിയതെന്നാണ് അനുപം പറയുന്നത്.എന്നാല്‍ തങ്ങളോട് മോശമായി പെരുമാറിയതിനെത്തുടര്‍ന്നാണ് അനുഭവിനെ പുറത്താക്കിയതെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പള്‍ റിത ശ്രീവാസ്തവ പറഞ്ഞു.വിദ്യാര്‍ത്ഥി സ്‌കൂളില്‍ മോശമായി പെരുമാറിയതിനെത്തുടര്‍ന്നാണ് കുട്ടിയെ പുറത്താക്കിയതെന്നും ഇക്കാര്യം മാതാപിതാക്കളെ അറിയിച്ചിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33