Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 22, 2026 4:18 am

Menu

Published on January 11, 2014 at 10:59 am

ദൃശ്യം സിനിമ ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്ത പ്ലസ്ടു വിദ്യാര്‍ഥി അറസ്റ്റില്‍

student-was-arrested-for-who-has-spread-the-pirated-copy-of-drishyam

തിരുവനന്തപുരം:തിയേറ്ററില്‍ സൂപ്പര്‍ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന മലയാള ചിത്രം ‘ദൃശ്യം’ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ചെന്ന കുറ്റത്തിന് പ്ലസ് ടു വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തു.കൊട്ടാരക്കര സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ഥിയാണ് അറസ്റ്റിലായത്.നിര്‍മാതാക്കളായ ആശീര്‍വാദ് സിനിമാസ് സംസ്ഥാന പോലിസ് മേധാവിക്കും ആന്റിപൈറസി സെല്ലിനും പരാതിനല്‍കിയതിനെത്തുടര്‍ന്ന് ഹൈടെക് സെല്ലും കൊട്ടാരക്കര പോലിസും ചേര്‍ന്നു നടത്തിയ റെയ്ഡിലാണ് വിദ്യാര്‍ഥി പിടിയിലായത്. ഇയാളുടെ വീട്ടില്‍നിന്ന് കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക്,നാല് പെന്‍ഡ്രൈവുകള്‍ എന്നിവ കണ്ടെടുത്തു.ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട്, പകര്‍പ്പവകാശ നിയമം എന്നിവ പ്രകാരം പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. വിദ്യാര്‍ഥിയെ ജാമ്യത്തില്‍വിട്ടു.ഫേസ്ബുക്കില്‍ മൂന്ന് പേജുകളുണ്ടാക്കി പതിനയ്യായിരത്തോളം പേര്‍ക്കായി ഈ 17കാരന്‍ സിനിമ പങ്കുവച്ചതായി ആന്റി പൈറസി സെല്‍ കണ്ടെത്തി. ഈ മാസം 4 മുതല്‍ ഇന്റര്‍നെറ്റിലൂടെ ‘ദൃശ്യം’ പ്രദര്‍ശിപ്പിക്കുന്നതായി നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ ഡി.ജി.പിക്ക് നല്‍കിയ പരാതിയിലാണ് സെല്ലിൻറെ നടപടി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News