Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കുമളി: തേക്കടി അമലാംബിക ഇംഗ്ലൂഷ് മീഡിയം സ്‌കൂളിലെ അസംബ്ലിയിൽ 40 ഓളം വിദ്യാർഥികൾ തലചുറ്റി വീണു.കായികവിഭാഗത്തിലെ ‘ഹൗസ് ഓപ്പണിങ്’ നീണ്ടതിനെത്തുടര്‍ന്ന് പൊരിവെയിലില്‍ രണ്ട് മണിക്കൂര്‍ നിന്നതാണ് വിദ്യാർഥികൾ തളർന്നു വീഴാൻ കാരണമായത്.തളര്‍ന്നുവീണ കുട്ടികളെ ക്ലാസുകളിലേക്ക് മാറ്റി.എന്നാൽ അഞ്ചാം ക്ലാസ് വിദ്യാർഥിയായ കുമളി റോസാപ്പൂക്കണ്ടം കുളംഭാഗത്ത് താമസക്കാരായ രാജന്‍-മിനി ദമ്പതിമാരുടെ മകന്‍ പ്രപഞ്ച് എം.രാജിന്റെ നില ഗുരുതരമായതിനെത്തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തിങ്കളാഴ്ച ചില രക്ഷിതാക്കളാണ് സംഭവം പുറത്തറിയിച്ചത്.രാവിലെ 9.30 മുതല്‍ 11.30 വരെയായിരുന്നു അസംബ്ലി നടന്നിരുന്നതെന്ന് വിദ്യാർഥികൾ പറഞ്ഞു.എന്നാൽ രാവിലെ 10.10 മുതല്‍ 11.30 വരെ മാത്രമാണ് അസംബ്ലി നടന്നതെന്നും ഏഴ് കുട്ടികള്‍ക്കുമാത്രമാണ് ക്ഷീണമനുഭവപ്പെട്ടതെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.സംഭവത്തെ തുടർന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ സ്‌കൂളിലെത്തി അന്വേഷണം നടത്തി. ജില്ലാ ശിശുക്ഷേമസമിതി സ്വമേധയാ സ്കൂൾ അധികൃതർക്കെതിരെ കേസെടുത്തിട്ടുണ്ട്.
Leave a Reply