Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 28, 2026 8:34 am

Menu

Published on October 7, 2016 at 9:51 am

കൊക്കകോള, പെപ്സി ഉള്‍പെടെ അഞ്ച് ശീതള പാനീയങ്ങളില്‍ മാരകമായ വിഷം…ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

study-finds-toxins-in-pet-bottles-of-5-soft-drink-brands

ന്യൂഡൽഹി : രാജ്യത്ത്  വില്‍ക്കുന്ന ശീതളപാനീയ ഉല്‍പ്പന്നങ്ങളില്‍ മാരക വിഷാംശമുള്ളതായി കേന്ദ്ര സര്‍ക്കാരിന്റെ പരിശോധനാഫലം.ലെഡ്ഡ്,ക്രോമിയം, കാഡ്മിയം തുടങ്ങി അഞ്ച് വിഷ വസ്തുക്കള്‍ ഉണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം ഡ്രഗ്സ് ടെക്ക്നിക്കല്‍ അഡൈ്വസറി ബോര്‍ഡാണ്(ഡിടിഎബി) പഠനം നടത്തിയത്.
പഠനത്തിനായി തെരഞ്ഞെടുത്ത പെപ്സി, കൊക്കകോള,സ്‌പ്രൈറ്റ്,മൗണ്ടെയ്ന്‍ ഡ്യൂ, സെവന്‍അപ്പ് എന്നീ സോഫ്റ്റ് ഡ്രിങ്കുകളുടെ അഞ്ച് സാമ്ബിളുകളിലും ബോട്ടിലുകളിലെ വിഷവസ്തുക്കള്‍ കലര്‍ന്നിട്ടുണ്ടെന്ന് പഠനം പറയുന്നു. പെപ്സിക്കോയാണ് മൗണ്ടെയ്ന്‍ ഡ്യൂ, സെവന്‍അപ്പ് എന്നീ സോഫ്റ്റ് ഡ്രിങ്കുകളുടെ നിര്‍മ്മാതാക്കള്‍.

ലെഡ്(ഈയം), ക്രോമിയം, കാഡ്മിയം, ഡി.ഇ.എച്ച്.പി, ഫത്താലേറ്റ് എന്നിവയാണ് ഇവയില്‍ കണ്ടെത്തിയത്. അന്തരീക്ഷ ഊഷ്മാവ് കൂടുംതോറും ബോട്ടിലില്‍ നിന്നും പാനീയത്തില്‍ കലരുന്ന വിഷവസ്തുക്കളുടെ അളവ് കൂടുന്നതായും പഠനത്തില്‍ കണ്ടെത്തി. ഡിടിഎബിയുടെ നിര്‍ദേശപ്രകാരം കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹൈജീന്‍ ആന്റ് പബ്ലിക്ക് ഹെല്‍ത്താണ് സാമ്ബിളുകള്‍ പരിശോധിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിലാണ് ഈ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രവര്‍ത്തനം. ഓരോ സോഫ്റ്റ് ഡ്രിങ്കുകളുടെയും 600 മില്ലി വരുന്ന നാല് ബോട്ടില്‍ സാമ്ബിളുകളിലായിരുന്നു പഠനം.

പഠന റിപ്പോര്‍ട്ട് കുറച്ചുദിവസങ്ങള്‍ക്ക് മുമ്ബ് ഡിടിഎബി ആരോഗ്യ സേവന ഡയറക്ടര്‍ ജനറലും ചെയര്‍മാനുമായ ജഗദീഷ് പ്രസാദിന് സമര്‍പ്പിച്ചുവെന്നാണ് വിവരം. പെറ്റ് ബോട്ടിലുകളില്‍ നിറച്ച മരുന്നുകളില്‍ വലിയ അളവില്‍ ലോഹാംശങ്ങള്‍ കണ്ടെത്തിയതായി കഴിഞ്ഞ വര്‍ഷം ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ പഠനത്തില്‍ പറഞ്ഞിരുന്നു.

പഠനറിപ്പോര്‍ട്ട് ലഭിക്കാതേയും അതിന്റെ മെത്തഡോളജിയും അറിയാതെ പ്രതികരിക്കാന്‍ സാധിക്കില്ലെന്ന് പെപ്സിക്കോ ഇന്ത്യ വക്താവ് പറഞ്ഞു. ഭക്ഷ്യുസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പെപ്സിക്കോ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാറുള്ളത്. മാനദണ്ഡങ്ങള്‍ പ്രകാരം അനുവദനീയമായ അളവിലുള്ള ലോഹ പദാര്‍ത്ഥങ്ങള്‍ മാത്രമേ പാനീയങ്ങളില്‍ ഉണ്ടാകൂ എന്നും കമ്ബനി വ്യക്തമാക്കി. പഠനത്തോട് കൊക്ക കോളയും പെറ്റ് കണ്ടെയ്നര്‍ നിര്‍മ്മാതാക്കളുടെ അസോസിയേഷനും പ്രതികരിച്ചിട്ടില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News