Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:48 am

Menu

Published on December 20, 2013 at 2:20 pm

100 കോടി നക്ഷത്രങ്ങളെ പകര്‍ത്താന്‍ ‘ഗയ’ബഹിരാകാശത്തേക്ക്

successfully-launches-gaia-space-observatory

ബഹിരാകാശ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദൗത്യങ്ങളിലൊന്നായ യൂറോപ്പിന്റെ ‘ഗെയ ഒബ്‌സര്‍വേറ്ററി’ വിക്ഷേപിച്ചു.100 കോടി നക്ഷത്രങ്ങളുടെയെങ്കിലും സ്ഥാനം അതീവ കൃത്യമായി നിര്‍ണയിക്കാനാവുന്ന കൃത്രിമ ഉപഗ്രഹം ഫ്രഞ്ച് ഗയാനയിലെ സിനമാറി വിക്ഷേപണത്തറയില്‍നിന്ന് വ്യാഴാഴ്ച പ്രാദേശിക സമയം 6.12ഓടെയാണ് ബഹിരാകാശത്തേക്ക് കുതിച്ചത്.20 വര്‍ഷംകൊണ്ട് 120 കോടി ഡോളര്‍ (7500 കോടി രൂപ) ചെലവിട്ട് നിര്‍മിച്ച ഗെയ ദൗത്യം വഴി, ഒട്ടേറെ അന്യഗ്രഹങ്ങളും ക്ഷുദ്രഗ്രഹങ്ങളും സൂപ്പര്‍നോവകളും കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.ഭൂമിയില്‍നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെ നിന്നാകും ഗെയ ആകാശനിരീക്ഷണം നടത്തുക. ഏതാണ്ട് ഒരു മാസംകൊണ്ട്, പേടകം അതിന്റെ ലക്ഷ്യസ്ഥാനമായ ഭ്രമണപഥത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.ആകാശഗോളങ്ങളുടെ ചലനവും സ്ഥാനവും കൃത്യമായി മനസിലാക്കാന്‍ ഗെയ ഒബ്‌സര്‍വേറ്ററിയെ സഹായിക്കുക അതിലുള്ള 100 കോടി പിക്‌സല്‍ ക്യാമറ ഡിറ്റെക്ടറ്റായിരിക്കും.മനുഷ്യന്‍ ഇതുവരെ നിര്‍മിച്ചിട്ടുള്ളതില്‍ ഏറ്റവും ശക്തിയേറിയ ബഹിരാകാശ ടെലസ്‌കോപ്പാണ് ഗെയയിലുള്ളത്. ശരിക്കുപറഞ്ഞാല്‍ ഇരട്ട ടെലസ്‌കോപ്പുകളാണ് ഗെയയിലേത്. ഓരോ ദിവസവും 400 ലക്ഷം നക്ഷത്രങ്ങളെ വീതം നിരീക്ഷിക്കാന്‍ ഇരട്ട ടെലസ്‌കോപ്പുകള്‍ക്ക് ശേഷിയുണ്ട്. അഞ്ചുവര്‍ഷമാണ് ഗെയ ഒബ്‌സര്‍വേറ്ററിയുടെ പ്രവര്‍ത്തന കാലയളവ്.

Loading...

Leave a Reply

Your email address will not be published.

More News