Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
“മമ്മൂട്ടിക്കും മോഹന്‍ലാലിനും താല്‍പര്യം പ്രായംകുറഞ്ഞ നടിമാരെയെന്ന് അടുത്തിടെ സുഹാസിനി പറഞ്ഞിരുന്നു. ഇപ്പോൾ വിമര്‍ശകര്‍ക്ക് ശക്തമായ മറുപടിയുമായി മോഹന്‍ലാല്‍ എത്തിയിരിക്കുന്നു.എല്ലാ ചിത്രങ്ങളിലും ഹീറോ വേഷം വേണമെന്ന് വാശിയൊന്നും ഇല്ലെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി. തന്റെ പ്രായത്തിനു അനുസരിച്ചുള്ള എന്ത് കഥാപാത്രങ്ങള്‍ ലഭിച്ചാലും ചെയ്യും. അവസാനം വരെ സിനിമയില്‍ താനുണ്ടാകണമെന്ന ആഗ്രഹം മാത്രമേ ഉള്ളൂവെന്നും ലാല്‍ വ്യക്തമാക്കി.ഒരു സിനിമാ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രായം കുറഞ്ഞ നടിമാര്‍ക്കൊപ്പം ഹീറോ ആയി മാത്രം അഭിനയിക്കുന്നു എന്ന വിമര്‍ശനത്തിന് മോഹന്‍ലാല്‍ മറുപടി പറഞ്ഞത്. കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന മദ്യപാന വാര്‍ത്തയിലും മോഹന്‍ലാല്‍ പ്രതികരിച്ചു. കേരളത്തിലെ ജനസംഖ്യയില്‍ 30 ശതമാനം പേര്‍ ബീഹാര്‍, ബംഗാള്‍, തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. വൈകുന്നേരമായാല്‍ മദ്യവില്‍പ്പന ശാലയുടെ വാതില്‍ക്കല്‍ നീണ്ട ക്യൂ കാണാം. ക്യൂയില്‍ നില്‍ക്കുന്നത് അച്ചടക്കത്തിന്റെ ഭാഗമാണ്. പക്ഷേ കുടിക്കുന്നതിന് വേണ്ടിയാണല്ലോ ഇതെല്ലാമെന്ന് ഓര്‍ക്കുമ്പോള്‍ വിഷമമുണ്ടെന്നും ലാല്‍ പറയുന്നു.
Leave a Reply