Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 18, 2025 3:50 pm

Menu

Published on October 24, 2015 at 9:36 am

പാകിസ്താനില്‍ ചാവേറാക്രമണം;22 മരണം

suicide-attack-against-shiites-kills-at-least-22-in-southern-pakistan

കറാച്ചി: പാകിസ്താനിലെ ശിയ മസ്ജിദില്‍ ഉണ്ടായ ചാവേറാക്രമണത്തില്‍ 22 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട് . ഇമാം ബര്‍ഗ കാസ്മിയ ഷില്‍ഗിരിയില്‍ പ്രാര്‍ഥനക്കിടെയാണ് ബുര്‍ഖ ധരിച്ചെ ത്തിയ ചാവേര്‍ പൊട്ടിത്തെറിച്ചത്. ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സ്ഫോടന സ്ഥലത്ത് നിന്ന് ഒരു പിസ്റ്റള്‍ കണ്ടെ ടുത്തതായി സിന്ധ് എസ്.പി സഫര്‍ മാലിക് മാധ്യമങ്ങളോട് പറഞ്ഞു.സംഭവത്തിന് ശേഷം രാജ്യത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പാക് ജനസംഖ്യയില്‍ 20 ശതമാനം മാത്രമുള്ള ശിയാക്കള്‍ക്കെതിരെ ആക്രമണം തുടര്‍ക്കഥയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News