Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അബുജ:നൈജീരിയയിൽ അഭയാർത്ഥി ക്യാമ്പിലുണ്ടായ ചാവേറാക്രമണത്തിൽ 60 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദിക്വയിലെ അഭയാർഥി ക്യാമ്പിലാണ് രണ്ട് ചാവേർ സ്ഫോടനങ്ങൾ നടന്നത്. രണ്ട് സ്ത്രീകളാണ് ചാവേറുകളായെത്തി ആക്രമണം നടത്തിയത്. 50,000ത്തോളം പേരാണ് അഭയാര്‍ത്ഥി ക്യാമ്പിലുണ്ടായിരുന്നത്. ബോകോഹറാമിന്‍റെ തടവിൽ നിന്ന് സൈന്യം രക്ഷപ്പെടുത്തിയ സ്ത്രീകളെയും കുട്ടികളെയും ഇവിടെയാണ് പാർപ്പിച്ചിരുന്നത്.രാജ്യത്ത് ഈ വർഷം നടന്ന അഞ്ചാമത്തെ ചാവേർ ആക്രമണമാണിത്. കഴിഞ്ഞ വര്‍ഷം മറ്റൊരു അഭയാര്‍ത്ഥി ക്യാമ്പിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടിരുന്നു.
Leave a Reply