Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:39 am

Menu

Published on October 7, 2013 at 10:31 am

ഇറാഖില്‍ ആക്രമണം ; ഷിയ തീര്‍ഥാടകര്‍ അടക്കം 73 പേര്‍ കൊല്ലപ്പെട്ടു

suicide-bombers-kills-73-in-baghdad-attacks

ബഗ്ദാദ്: ഇറാഖില്‍ ഷിയ വിഭാഗക്കാരെ ലക്ഷ്യമിട്ടുള്ള വിവിധ ആക്രമണങ്ങളില്‍ തീര്‍ഥാടകരും പത്രപ്രവര്‍ത്തകരും അടക്കം 73 പേര്‍ കൊല്ലപ്പെട്ടു. ബലാദിലെ തിരക്കേറിയ കഫെയിലാണ് സ്ഫോടനം നടന്നത്. അദാമിയ ജില്ലയിലെ ഇമാം മുഹമ്മദ് അല്‍ ജവാദ് പള്ളി സന്ദര്‍ശിക്കാനത്തെിയ തീര്‍ഥാടകരാണ് ആക്രമണത്തിന് ഇരയായത്. ബഗ്ദാദില്‍ മാത്രം 51 പേര്‍ കൊല്ലപ്പെട്ടു.ഷിയ ഭൂരിപക്ഷ മേഖലകളായ മൊസൂള്‍, ബലാദ് എന്നീ നഗരങ്ങളില്‍ ഉണ്ടായ ആക്രമണങ്ങളില്‍ 14 പേര്‍ കൊല്ലപ്പെട്ടു. ഷിയ തീര്‍ഥാടകരുടെ ഇടയിലേക്ക് പാഞ്ഞ് കയറിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. മൊസൂളില്‍ വച്ചാണ് രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അജ്ഞാത ആയുധധാരികള്‍ വെടിയുതിര്‍ത്തത്. ഏഴ് അക്രമികളെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി. മുഖ്ദാദിയായില്‍ റോഡിന് സമീപം നടന്ന ബോംബ് സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വടക്ക് കിഴക്ക് ബാഗ്ദാദിലാണ് സ്ഫോടനം നടന്നത്. ആക്രമണങ്ങളുടെ ഉത്തരവാദിത്വം വ്യക്തികളോ സംഘടനകളോ ഏറ്റെടുത്തിട്ടില്ല. സുന്നി വിഭാഗത്തില്‍പ്പെട്ട ചാവേറുകളാണ് ആക്രമണം നടത്തിയതെന്ന് സേനാ വൃത്തങ്ങള്‍ അറിയിച്ചു. സെപ്റ്റംബറില്‍ മാത്രം വിവിധ ആക്രമണങ്ങളില്‍ 1,000 പേര്‍ കൊല്ലപ്പെട്ടതായി ഐക്യാരാഷ്ട്രസഭ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

Loading...

Leave a Reply

Your email address will not be published.

More News