Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മൊഗാദിഷു : സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവില്‍ ഹോട്ടലിനു നേര്‍ക്കുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു.സൊമാലിയന്‍ തലസ്ഥാമായ മൊഗാദിഷുവില്‍ ഹോട്ടലിനു നേര്‍ക്കാണ് ആക്രമം നടന്നത്.നിരവധി പേര്‍ക്ക് പരുക്കേറ്റു ഇവരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ആക്രമണത്തില്‍ ഒരു പാര്‍ലമെന്റ് അംഗവും തലസ്ഥാനത്തെ ഡപ്യൂട്ടി മേയറും കൊല്ലപ്പെട്ടു.വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്ക് എത്തിയവരാണ് കൊല്ലപ്പെട്ടവരില്‍ ഏറെയും. സ്‌ഫോടനത്തിനു ശേഷം ഭീകരര്‍ സമീപമുള്ള മുസ്‌ളിം പള്ളി ആക്രമിക്കുകയും ചെയ്തു.മൊഗാദിഷുവിലെ സെന്‍ ട്രല്‍ ഹോട്ടലാണ് ഭീകരര്‍ ലക്ഷ്യമിട്ടത്. സംഭവത്തെ തുടര്‍ന്ന് ഹോട്ടലിന് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.ഭീകര സംഘടനയായ അല്‍ഖായിദയുമായി ബന്ധമുള്ള സംഘടനയായ അല്‍-ഷബാബാണ് ആക്രമണം നടത്തിയത്.കഴിഞ്ഞ ഒരു മാസത്തിനിടെ മൊഗാദിഷുവിൽ ഹോട്ടലുകളെ ലക്ഷ്യമാക്കി നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. ജനുവരി 22ന് നടന്ന ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു.
Leave a Reply