Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 15, 2025 4:21 am

Menu

Published on December 18, 2017 at 3:16 pm

‘മലയാളി വുമണ്‍സ് ആര്‍ ഹോട്ട് ഇന്‍ ബെഡ്റൂം’ ഇത് മലയാളി നടന്മാര്‍ ആരെങ്കിലും പറഞ്ഞിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി? – വൈറലാകുന്ന കുറിപ്പ്

suja-k-facebook-replay-post-to-parvathi-supporter

മമ്മുട്ടിയുടെ കസബ സിനിമയിലെ കഥാപാത്രത്തെ വിമർശിച്ച നടി പാർവതിക്കെതിരെ തിരിച്ച് നിരവധി വിമർശനങ്ങളാണ് സോഷ്യൽ മീഡിയ വഴിയും മറ്റുമായി വന്നിരുന്നത്. അതിൽ മമ്മുട്ടിയുടെ ആരാധികയായ കെ.സുജ എന്ന യുവതിയുടെ പോസ്റ്റ് ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ തോമസ് മത്തായി എന്ന വ്യക്തി സുജയുടെ പോസ്റ്റിനു മറുപടിയെന്നോണം വിമർശനങ്ങളുമായി വരികയും തോമസിന്റെ ആ ട്വീറ്റ് പാർവ്വതി ഷെയർ ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തോമസ് മത്തായിക്ക് കിടിലൻ മറുപടിയുമായി വന്നിരിക്കുകയാണ് സുജ. സുജയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം വായിക്കാം.

മിസ്സ് തോമസ്സ് മത്തായി പാര്‍വ്വതിയെയും ഫെമിനിസ്റ്റ് കൊച്ചമ്മമാരെയും സപ്പോര്‍ട്ട് ചെയ്ത് എനിക്ക് താങ്കള്‍ തന്ന മറുപടി എനിക്കങ്ങ് ബോധിച്ചു. കാരണം താങ്കളുടെ മുന്‍കാല പോസ്റ്റുകളില്‍ നോക്കിയാല്‍ അത് മനസിലാകും. അത് കൊണ്ട് ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഒന്നിന് പോലും മറുപടി പറയാതെ നാവിറങ്ങിപോയ കൊച്ചമ്മമാരുടെ വക്കാലത്തെടുത്ത് വന്ന് താങ്കളെനിക്ക് ചാര്‍ത്തിതന്ന ഫെമിനിസ്റ്റ് പട്ടം താങ്കള്‍ക്ക് തന്നെ ഞാന്‍ തിരിച്ചുതരുന്നു. കാരണം ഞാനൊരു സ്ത്രീപക്ഷ സങ്കുചിതവാദിയല്ല.

ദേശീയ അവാര്‍ഡ് നേടിയ നായിക നടിയെ അപമാനിച്ച മേളയുടെ അപകീര്‍ത്തി തുടച്ച്‌മാറ്റാൻ  കൊച്ചാമ്മമാര് നിരന്നിരുന്ന് അനുഗ്രഹീത നായക നടനെതിരെ സ്ത്രീവിരുദ്ധത ആരോപിച്ചതിനെയല്ലേ കേവലമൊരു സിനിമാ ആസ്വാദികയായ ഞാൻ ചോദ്യം ചെയ്തത്. അത് തെറ്റാണെന്ന് പറയുന്ന നിങ്ങള്‍ തന്നെയാണ് സിനിമക്കുളളിലെ സ്ത്രീകളുടെ ചുംബനവും തുണിയഴിക്കലും മഹത്തായ കാര്യമാണെന്ന് പറയുന്നതും അത് സിനിമ ആണെന്ന് പറയുന്നതും. അത് തന്നെ കസബയുടെ കാര്യത്തിലും അങ്ങ് ചിന്തിച്ചാല്‍ മതി താങ്കള്‍.

കസബയും സിനിമയാണ്. അതിലെ കഥാപാത്രം ആവശ്യപ്പെടുന്നത് മാത്രമേ മമ്മൂട്ടി അതില്‍ ചെയ്തിട്ടുമുള്ളൂ. പാര്‍വ്വതിക്ക് ചെയ്യാം മമ്മൂട്ടിക്ക് ചെയ്യാന്‍ പാടില്ല എന്നാണോ താങ്കള്‍ പറയുന്നത്. ഇര്‍ഫാന്‍ ഖാന്‍ കേരളത്തിലെ പെണ്‍കുട്ടികള്‍ ബെഡ്റൂമില്‍ ഹോട്ടാണ് എന്ന് പറഞ്ഞത് നിസാരവത്ക്കരിച്ച താങ്കള്‍ ഒരു കാര്യം ഓര്‍ക്കണം. ഇതേ ചോദ്യം കേരളത്തിലെ ഏതേലും നടന്‍മാര്‍ ചോദിച്ചാല്‍ അത് സ്ത്രീ പീഡനം ആക്കി മാറ്റിയേനെ താങ്കളടക്കമുളള സ്ത്രീ പക്ഷ വാദികള്‍. ഇര്‍ഫാന്‍ ഖാന്‍ പ്രശസ്തിയുളള ഒരു താരവും പാര്‍വ്വതി ലക്ഷങ്ങള്‍ കൈപറ്റുന്ന ഒരു നായികയും ആയത് കൊണ്ട് അവിടെ സ്ത്രീക്ക് ഒരു വിലയും കല്പിക്കേണ്ട കാര്യം ഇല്ലല്ലോ അല്ലേ മിസ് തോമസ് കൊച്ചമ്മേ.

കമേഴ്സ്യല് ചിത്രങ്ങളിൽ സമകാലികസമൂഹത്തിന്റെ നോക്കും വാക്കും കടന്നുവരുന്നത് സ്വാഭാവികമല്ലേ. എത്രയോ സിനിമകളില്‍ അതൊക്കെ നാം കണ്ടിട്ടും കേട്ടിട്ടും ഉണ്ട്. അതിലൊരു ഡയലോഗിനെ പൊക്കിപിടിച്ച്‌ പെണ്ണായിപിറന്ന തനിക്ക് നൊന്തെന്ന ജാഡ്യജല്പനങ്ങളെയല്ലേ ഞാന് എതിര്‍ത്തത്. ഒപ്പം പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്നൊരു അപേക്ഷയും. സിനിമയില് പെണ്ണിന് തുണിയുരിയാനും, അശ്ളീലം പറയാനുമുള്ള അതേ സ്വാതന്ത്ര്യം ഹുക്ക വലിക്കാനും, കിടക്കവിരി കൊണ്ട് മേനിയഴക് കാട്ടാനും, പിന്നെ ആ ധനുഷുമായി ചേര്‍ന്ന് ലിപ് ലോക് സീനിനുമൊക്കെയുണ്ട്. സമ്മതിക്കുന്നു, പക്ഷേ ഒന്നോർക്കുക. അതേ സ്വാതന്ത്ര്യം നടന്‍മാര്‍ക്കുമുണ്ട്.

വാസവദത്തയുടെ ചാരിത്രപ്രസംഗം തിരിച്ചറിയാനാവും പ്രബുദ്ധകേരളത്തിനിന്ന്. ഓർക്കുക ആസ്വാദക സമൂഹത്തിനുമുണ്ട് ചില അവകാശങ്ങള്ൾ. പ്രതികരണങ്ങളും ഉണ്ടാവാം. അത് തീക്കുനിയുടെ പറ്ദ്ദയായാലും. പുനത്തിലിന്റെ കന്യാവനങ്ങളെകുറിച്ചായാലും. എംടി യുടെ രണ്ടാമൂഴത്തെ കുറിച്ചായാലും. കലാമണ്ഡലം ഹൈദരാലിയുടെ സ്വരവിന്യാസത്തെകുറിച്ചായാലും. വിമര്‍ശനങ്ങള്‍ക്ക് മറുപടി തീര്‍ച്ച.

പിന്നെ പാര്‍വ്വതിയുടെ പ്രസ്താവന രശ്മി ആര്‍ നായര്‍ക്ക് സപ്പോര്‍ട്ട് ചെയ്യാമെങ്കില്‍ മിസ് തോമസ് മത്തായിക്കും സപ്പോര്‍ട്ട് ചെയ്യാം. അത് നിങ്ങളുടെ രണ്ടാളുടെയും മുന്‍കാല പോസ്റ്റുകളില്‍ നിന്നും പകല് പോലെ വ്യക്തവും ആണ്. അത്കൊണ്ട് എനിക്ക് തന്ന തോമസ് കൊച്ചമ്മയുടെ ആ” ചുട്ട മറുപടി” അര്‍ഹിക്കുന്ന അവക്ഞയോടെ ഞാന്‍ തളളി കളയുന്നു.

സ്ത്രീകളുടെ ജീവിതത്തിലെ പുകവലിയും സിനിമയിലെ ബിയര്‍ കുടിയും ഒരു മഹത്തായ കാര്യമായിരുന്നെന്ന് സാദാ ഒരു നാട്ടിന്‍ പുറത്ത്കാരി ആയ ഞാന്‍ അറിഞില്ല മിസ് തോമസ് മത്തായി. ആ ഒരു പ്രസ്താവന നടത്തിയതിന് ക്ഷമി. സിനിമയിലൂടെയും ജീവിതത്തിലൂടെയും നിങ്ങള്‍ സ്ത്രീ സംരക്ഷകര്‍ ഇനിയും ഇതൊക്കെ പ്രോത്സാഹിപ്പിക്കണം എന്നും അത് വഴിയെ നമ്മള്‍ സ്ത്രീകളുടെ അത്നസ് നിങ്ങള്‍ ഉയര്‍ത്തി കാട്ടണം എന്നും അപേക്ഷിച്ച്‌ കൊണ്ട് Suja .k.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News