Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി : പതിനാറാം ലോകസഭ സ്പീക്കറായി ബി.ജെ.പി മുതിര്‍ന്ന നേതാവ് സുമിത്ര മഹാജനെ തിരഞ്ഞെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെ 16 പേരാണ് സുമിത്ര മഹാജനെ സ്പീക്കര്‍ സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്തത്. ഇതിനെ എല്‍.കെ അഡ്വാനി അടക്കം 16 പേര്‍ പിന്തുണക്കുകയും ചെയ്തു.സുമിത്ര മഹാജനെ തിരഞ്ഞെടുക്കാനുള്ള പ്രമേയംമാത്രമേ ലോക്‌സഭാ സെക്രട്ടേറിയറ്റിന് ലഭിച്ചിരുന്നുള്ളൂ. ലോക്സഭാ ചരിത്രത്തില്‍ സ്പീക്കര്‍ പദവി വഹിക്കുന്ന രണ്ടാമത്തെ വനിതയാണ് സുമിത്രാ മഹാജന്‍. ആദ്യ വനിതാ സ്പീക്കർ മീര കുമാറായിരുന്നു.എട്ടാം തവണയാണ് സുമിത്ര മഹാജന്‍ ലോക്‌സഭാംഗമാകുന്നത്.1999-2004ലെ വാജ്പേയ് സര്‍ക്കാരില്‍ സഹമന്ത്രിയായിരുന്നു.എല്ലാവരോടും സൗഹൃദത്തോടും മാന്യതയോടുംകൂടി പെരുമാറുന്ന നേതാവാണ് സുമിത്ര മഹാജൻ.
Leave a Reply