Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിൻറെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെ ഡല്‍ഹി പോലീസ് ഇന്നലെ രാത്രി ചോദ്യം ചെയ്തു. അഡീഷണല്‍ ഡി.സി.പി. പി. എസ്. കുശ്വാഹയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യംചെയ്തത്. പ്രത്യേകാന്വേഷണ സംഘത്തിന്റെ വസന്ത് വിഹാറിലുള്ള ഓഫീസിൽ വെച്ച് രാത്രി 8 മണിമുതല്‍ 12 മണിവരെയാണ് ചോദ്യം ചെയ്യൽ നടന്നത്. സുനന്ദയുടെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ പങ്കാളിയാവാൻ ക്രിമിനല്‍ നടപടിച്ചട്ടം 160 പ്രകാരം തരൂരിന് ഡല്‍ഹി പോലീസ് നോട്ടീസയച്ചിരുന്നു. ഇതേ തുടർന്ന് അഭിഭാഷകനൊപ്പം എത്തിയ തരൂരിനെ ഒരു മുറിയിൽ തനിച്ചിരുത്തിയാണ് പോലീസ് ചോദ്യം ചെയ്തത്. സുനന്ദ കൊല്ലപ്പെട്ട ദിവസത്തെ കുറിച്ചുള്ള പ്രാഥമിക വിവരശേഖരണം മാത്രമാണ് ഇപ്പോൾ നടന്നതെന്ന് പോലീസ് പറഞ്ഞു. തരൂരിനെ ചോദ്യം ചെയ്യുന്നതറിഞ്ഞ് എല്ലാ മാധ്യമങ്ങളും വസന്ത് വിഹാറിലെ എസ്.ഐ.ടി ഓഫീസില്‍ എത്തിയിരുന്നു. ചോദ്യം ചെയ്യലിന് ശേഷം പുറത്തേക്ക് വന്ന തരൂര്‍ മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിച്ചില്ല. ഒരുകൊല്ലത്തോളം നീണ്ട അന്വേഷണത്തിനൊടുവില്‍ ഈ മാസമാണ് സുനന്ദയുടെ മരണം കൊലപാതകമാണെന്ന് ഡല്‍ഹി പോലീസ് കണ്ടെത്തിയത്. സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഇതുവരെ 20 ഓളം സാക്ഷികളുടെ മൊഴിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സുനന്ദയുടെ മരണത്തെ കുറിച്ചുള്ള പ്രഥമവിവര റിപ്പോര്‍ട്ടില്‍ സുനന്ദയുടെ മരണകാരണം വിഷമാണെന്നും അത് കുടിപ്പിച്ചതോ കുത്തിവെച്ചതോ ആകാമെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. വരുംദിവസങ്ങളില്‍ തരൂരിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പോലീസ് കേന്ദ്രങ്ങള്‍ അറിയിച്ചു.
Leave a Reply