Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സുനന്ദ പുഷ് ക്കറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അമര്‍ സിംഗിനെ ചോദ്യം ചെയ്തു. ഡല്‍ഹി പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് അമർസിംഗിനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അമര്‍സിംഗിന് അന്വേഷണ സംഘം കഴിഞ്ഞ ദിവസമാണ് നോട്ടീസയച്ചത്. ഐപിഎല്‍ ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടുന്നതിനാണ് അമര്‍ സിംഗിനെ ചോദ്യം ചെയ്യുന്നത്. മരണത്തിന് രണ്ട് ദിവസം മുമ്പ് സുനന്ദ തന്നെ വിളിച്ചിരുന്നെന്നും ഐപിഎല്ലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുറന്ന് പറഞ്ഞെന്നും അമര്‍ സിംഗ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. സുനന്ദ ധൈര്യവതിയാണെന്നും അവര്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും അമര്‍ സിംഗ് പറഞ്ഞു. കൊച്ചിസ്ട്രൈക്കേഴ്സ് ടീമിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചാണ് സുനന്ദയുടെ വെളിപ്പെടുത്തലെന്നും ഇവര്‍ സൂചിപ്പിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സുനന്ദയുടെ മകന്‍ ശിവ മേനോനും ഡല്‍ഹി പോലീസ് നോട്ടീസ് അയച്ചിട്ടുണ്ട്.
Leave a Reply