Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 14, 2026 6:30 am

Menu

Published on February 11, 2015 at 1:45 pm

സുനന്ദയുടെ കൊലപാതകം: തരൂരിനെ നാളെ വീണ്ടും ചോദ്യം ചെയ്യും

sunanda-murder-case-sit-to-question-shashi-tharoor-tomorrow

ന്യൂഡല്‍ഹി: സുനന്ദപുഷ്‌കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭര്‍ത്താവും എം.പിയുമായ ശശി തരൂരിനെ നാളെ വീണ്ടും ചോദ്യം ചെയ്യും. സുനന്ദയുടെ മരണം അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് ചോദ്യം ചെയ്യുന്നത്. തരൂര്‍ നേരത്തെ നല്‍കിയ മൊഴികളും പോലീസ് അന്വേഷണത്തില്‍ കിട്ടിയ വിവരങ്ങളും അവലോകനം ചെയ്യുമ്പോഴുണ്ടായ അവ്യക്തത നീക്കാനാണ് തരൂരിനെ വീണ്ടും ചോദ്യം ചെയ്യുന്നതെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു. ഇതിനിടെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ പൊതു താല്‍പര്യഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. സുനന്ദയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടാം തവണയാണ് തരൂരിനെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. പോലീസ് അന്വേഷണം തൃപ്തികരമാണെന്നും നിലവില്‍ മറ്റൊരു ഏജന്‍സി അന്വേഷിക്കേണ്ടതില്ലെന്നും പറഞ്ഞാണ് കോടതി തള്ളിയത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News