Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി: സുനന്ദ പുഷ്കർ മരിക്കുന്നതിന് ഒരാഴ്ച മുമ്പുള്ള ശശി തരൂരിൻറെ നീക്കങ്ങൾ ഡൽഹി പോലീസ് അന്വേഷിക്കും.സുനന്ദ മരിക്കുന്നതിന് മുമ്പുള്ള തരൂരിൻറെ ഫോണ്‍ സംഭാഷണങ്ങളെകുറിച്ചും, കൂടിക്കാഴ്ച്ചകളെ കുറിച്ചും, തരൂർ നടത്തിയ സന്ദർശനങ്ങളെ കുറിച്ചും പോലീസ് അന്വേഷിക്കും. തരൂരിൻറെ സുരക്ഷാ ജീവനക്കാരനെയും സുനന്ദയെ മരിച്ച നിലയിൽ കണ്ടെത്തിയ ഹോട്ടലിലെ മാനേജരെയും പോലീസ് ചോദ്യം ചെയ്തു. സംഭവം നടക്കുമ്പോള്‍ ലീലാപാലസ് ഹോട്ടലില്‍ വ്യാജ പാസ്‌പോര്‍ട്ടുമായി കൂടുതല്‍ പേര്‍ താമസിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ജനുവരി 17 നായിരുന്നു സുനന്ദയെ ഡൽഹിയിലെ ആഡംബര ഹോട്ടലിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നത്. അതേസമയം തരൂരിന് അനുകൂലമായാണ് ഇന്നലെ സുനന്ദയുടെ കുടുംബം മൊഴി നല്‍കിയിരുന്നത്. സുനന്ദയും തരൂരും സന്തുഷ്ട ദാമ്പത്യ ജീവിതമാണ് നയിച്ചിരുന്നതെന്ന് സുനന്ദയുടെ സഹോദരന്‍ രാജേഷ് മൊഴി നല്‍കി. എത്രയും പെട്ടന്ന് കേസന്വേഷണം പൂര്‍ത്തിയാക്കാനാണ് അന്വേഷണസംഘം ശ്രമിക്കുന്നത്.
Leave a Reply