Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഡല്‍ഹി : കേന്ദ്ര മന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. ഇക്കാര്യം ഡല്‍ഹി ഡെപ്യൂട്ടി കമ്മീഷണര്‍ ബി.എസ്.ജെയ്‌സ്വാള്‍ ആണ് മാധ്യമ പ്രവർത്തകരെ അറിയിച്ചത്. ജനുവരി 17 നായിരുന്നു സുനന്ദയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സുനന്ദയെ മരിച്ച നിലയിൽ കാണപ്പെട്ട ലീല പാലസ് ഹോട്ടലിലെ ജോലിക്കാരെയും , കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍ തുടങ്ങി എല്ലാവരെയും പോലീസ് ചോദ്യം ചെയ്യും. സുനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനു ശേഷം മരണത്തിലുള്ള ദുരൂഹത തുടരുകയാണ്.
Leave a Reply