Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 16, 2024 8:54 am

Menu

Published on February 19, 2015 at 1:42 pm

സുനന്ദയുടെ കൊലപാതകം ; മനീഷ് തീവാരിയെ ചോദ്യം ചെയ്തു

sunanda-pushkar-murder-casedelhi-police-sit-questions-congress-leader-tewari

ന്യൂഡല്‍ഹി: സുനന്ദാ പുഷ്‌ക്കര്‍ വധക്കേസില്‍ മുന്‍ കേന്ദ്രമന്ത്രി മനീഷ്‌ തിവാരിയെ പോലീസ്‌ ചോദ്യം ചെയ്‌തു. ഡല്‍ഹിയിലെ കേന്ദ്രത്തിലേക്ക്‌ വിളിച്ചു വരുത്തിയ തിവാരിയെ അന്വേഷണ സംഘം രണ്ടു മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. 2014 ജനുവരി 14 ന് തിരുവനന്തപുരത്ത് നിന്നും ഡല്‍ഹിയിലേക്കുള്ള യാത്രാമധ്യേ വിമാനത്താവളത്തില്‍ വെച്ചും, വിമാനത്തില്‍ വെച്ചും ശശി തരൂരും സുനന്ദ പുഷ്‌കറും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള വഴക്കിന് മനീഷ് തിവാരി സാക്ഷിയായ സാഹചര്യത്തിലാണ് തിവാരിയെ ചോദ്യം ചെയ്തത്. തിരുവനന്തപുരം, ഡല്‍ഹി വിമാനത്താവളങ്ങളില്‍ വെച്ച്‌ ഇരുവരും തമ്മില്‍ വഴക്കുണ്ടാക്കുകയും ഈ വഴക്കിനിടെ സുനന്ദ തരൂരിനെ അടിച്ചതായും വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഈ സംഭവം മനീഷ്‌ തീവാരിയുടെ സാന്നിദ്ധ്യത്തില്‍ വെച്ചായിരുന്നു നടന്നത്‌. ഇതിനിടയില്‍ കൊലപാതകത്തിന്‌ കാരണമായത്‌ ഐപിഎല്‍ ബന്ധങ്ങളാണെന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്‌. മനീഷ് തീവാരിയോട് അന്വേഷണ സംഘം 25 ഓളം ചോദ്യങ്ങൾ ചോദിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സുനന്ദയുടെ ആന്തരീകാവയവങ്ങള്‍ അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐയുടെ ലാബില്‍ പരിശോധിച്ചപ്പോൾ ഇന്ത്യന്‍ ലാബുകളിലെ പരിശോധനകളില്‍ തിരിച്ചറിയാനാവാത്ത വിഷമാണ് സുനന്ദയുടെ ശരീരത്തിലുണ്ടായിരുന്നതെന്ന് ആള്‍ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ടിൽ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News