Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2025 11:07 pm

Menu

Published on January 20, 2014 at 12:30 pm

സുനന്ദ പുഷ്ക്കറിന്റെ ഏറ്റവും വലിയ സ്വപ്നം …

sunanda-was-hoping-for-a-dream-launch-to-her-son-shiv-in-bollywood

സുനന്ദ പുഷ്ക്കറിന്റെ ഏറ്റവും വലിയ സ്വപ്നം ആയിരുന്നു മകനെ ബോളിവുഡ്  സിനിമാലോകത്ത്  എത്തിക്കുക എന്നത്. അതിനു വേണ്ടി  സുനന്ദ ഒരുപാട് ശ്രമിച്ചിരുന്നു. ബോളിവുഡിലെ പല സംവിധായകരുമായും ഈ കാര്യം സുനന്ദ ചര്‍ച്ചചെയ്തിട്ടുണ്ട്.  2011 ൽ കാനഡയിൽ വച്ച് നടന്ന  ഏറ്റവും വലിയ താര സംഗമവും, അവാര്‍ഡ്ദാനചടങ്ങുമായ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാദമി അവാര്‍ഡിന്റെ സമയത്ത് മാധ്യമങ്ങൾ  ചോദിച്ച എല്ലാ ചോദ്യങ്ങള്‍ക്കും സുനന്ദ പുഷ്കര്‍ നിറഞ്ഞ പുഞ്ചിരിയോടെ ഒരു മറുപടി കൊടുത്തു. അത് ഇങ്ങനെയായിരുന്നു.” ഇതെന്‍റെ മകന്‍ ശിവ്, ബോളിവുഡ് സിനിമാലോകം സ്വപ്നം പോലെ കൊണ്ടുനടക്കുന്നു, ഇവന്‍. ഒരിക്കല്‍ അവനും ബോളിവുഡ് താരനിരയിലേക്ക് ചേര്‍ക്കപ്പെടും. അതിനായി അവന്‍ കഠിനമായി പ്രയത്നിക്കുന്നു. ശരീരവടിവിനും, ആകാര ഭംഗിക്കുമായി ദിവസവും മണിക്കൂറുകള്‍ അവന്‍ ജിമ്മില്‍ ചിലവിടാറുണ്ട്.ഒപ്പം അഭിനയകലയുടെ പടവുകള്‍ ചവിട്ടിക്കയറാന്‍ പരിശീലിക്കുകയും ചെയ്യുന്നു. മുംബൈയിലെ അനുപം ഖീര്‍ അഭിനയകളരിയിലാണ് ഇവന്‍ അഭ്യസിക്കുന്നത്, അതും അവന്റെ സ്വന്തം തീരുമാനമായിരുന്നു..”  സുനന്ദ പുഷ്കറിന്റെ രണ്ടാമത്തെ വിവാഹത്തില്‍ സജിത്ത് മേനോന് ഉണ്ടായ പുത്രനാണ് ശിവ് പുഷ്കര്‍ മേനോന്‍. സജിത്ത് മേനോന്‍ ഒരു വാഹനാപകടത്തില്‍ മരണപ്പെടുകയും, അതിനു ശേഷം 2010 ശശി തരൂരിനെ വിവാഹം ചെയ്യുകയുമാണുണ്ടായത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News