Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലയാളത്തിൽ ഒരു സിനിമയിൽ പോലും ഇതു വരെ സണ്ണി ലിയോൺ അഭിനയിച്ചിട്ടില്ല. ചില സിനിമകളിലൊക്കെ അഭിനയിക്കും എന്ന് വാർത്തകളൊക്കെ വന്നെങ്കിലും അതൊന്നും ശരിയല്ലെന്ന് പിന്നീട് താരം തന്നെ വെളിപ്പെടുത്തിയിട്ടുമുണ്ട്. എന്നാൽ മലയാളത്തിലെ പല സംവിധായകരും നിർമാതാക്കളും ഡേറ്റിനായി സണ്ണിയെ ഇപ്പോഴും സമീപിക്കുന്നുമുണ്ട്.

ഒൗദ്യോഗികമായി സ്ഥിരീകരണമില്ലെങ്കിലും മലയാളികളെ ഏറെ ആവേശത്തിലാഴ്ത്തുന്ന ഒരു വാർത്ത കുറച്ച് ദിവസങ്ങളായി പരക്കുന്നുണ്ട്. മലയാളത്തിലെ ഒരു പ്രമുഖ സംവിധായകനും നിർമ്മാതാവും തങ്ങളുടെ സിനിമയുടെ ചർച്ചയ്ക്കായി സണ്ണിയെ സമീപിച്ചപ്പോൾ ‘ലാലേട്ടന്റെ കൂടെ അഭിനയിക്കാൻ പറ്റുമോ?’ എന്ന് സണ്ണി ലിയോൺ ചോദിച്ചുവെന്നാണ് റിപ്പോർട്ട്. മോഹൻലാലിനെക്കുറിച്ച് നേരത്തെ തന്നെ ലഭിച്ച അറിവു വച്ചാണ് സണ്ണി ഇത്തരത്തിൽ ഒരു ചോദ്യം ചോദിച്ചത്. എന്തായാലും ഇൗ സംഭവം നിർമാതാവിനെയും സംവിധായകനെയും ഞെട്ടിച്ചു. ഇവർ തങ്ങളുടെ സുഹൃത്തുക്കളോട് ഇതെക്കുറിച്ച് പറഞ്ഞതോടെയാണ് വിവരം പുറത്താകുന്നത്.
മമ്മൂട്ടി നായകനാകുന്ന മധുരരാജയിൽ സണ്ണിയുടെ ഐറ്റം ഡാൻസ് ഉണ്ടാവും എന്നാണ് ഏറ്റവും പുതിയതായി വരുന്ന വാർത്തകൾ. സിനിമയുടെ അണിയറക്കാർ ഇതു സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ആരാധകർ ആവേശത്തിലാണ്.
Leave a Reply